പിഎം ഇന്ത്യ
‘പശ്ചിംബംഗാ’ ദിനസത്തോടനുബന്ധിച്ചു പശ്ചിമ ബംഗാളിലെ ജനങ്ങൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
സാഹിത്യം, സംഗീതം, കല, ആത്മീയത, ശാസ്ത്രം, വ്യാപാര-വാണിജ്യ മേഖലകൾ, സാമൂഹ്യപരിഷ്കരണം തുടങ്ങി വിവിധ മേഖലകളിലെ സംഭാവനകളിലൂടെ ഇന്ത്യയുടെ ചരിത്രത്തെ ആഴത്തിൽ രൂപപ്പെടുത്തിയ സംസ്ഥാനത്തെയാണ് ഈ ദിനം ആഘോഷമാക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാൾ ഇന്ത്യയുടെ ദേശീയ ബോധത്തെ അസംഖ്യം രീതികളിൽ സമ്പന്നമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
പശ്ചിമ ബംഗാൾ ഇന്ത്യയുടെ അവിഭാജ്യഘടകമായി തുടരുന്നുവെന്ന് ഉറപ്പാക്കിയ ദിവസമായതിനാൽ ജൂൺ 20 പശ്ചിമ ബംഗാളിന്റെ ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ളതാണെന്നു ശ്രീ മോദി പ്രസ്താവിച്ചു. ഇക്കാര്യത്തിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പങ്കു വിലമതിക്കാനാകാത്തതാണെന്നു പറഞ്ഞ പ്രധാനമന്ത്രി, 2026-ൽ ഡോ. മുഖർജിയുടെ 125-ാം ജയന്തിയാണെന്നും കുറിച്ചു.
ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി കേന്ദ്രഗവണ്മെന്റ് പശ്ചിമ ബംഗാൾ ഗവണ്മെന്റുമായി ചേർന്നു പ്രവർത്തിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
പശ്ചിമ ബംഗാളിന്റെ പുരോഗതിക്കായും അവിടത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടിയും ശ്രീ മോദി പ്രാർഥിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“‘പശ്ചിംബംഗ’ ദിനത്തിൽ പശ്ചിമ ബംഗാളിലെ എന്റെ സഹോദരീസഹോദരന്മാർക്ക് ഊഷ്മളമായ ആശംസകൾ.
സാഹിത്യം, സംഗീതം, കല, ആത്മീയത, ശാസ്ത്രം, വ്യാപാര-വാണിജ്യ മേഖലകൾ, സാമൂഹ്യപരിഷ്കരണം തുടങ്ങി വിവിധ മേഖലകളിലെ സംഭാവനകളിലൂടെ ഇന്ത്യയുടെ ചരിത്രത്തെ ആഴത്തിൽ രൂപപ്പെടുത്തിയ സംസ്ഥാനത്തെയാണ് ഈ ദിവസം ആഘോഷമാക്കുന്നത്. പശ്ചിമ ബംഗാൾ ഇന്ത്യയുടെ ദേശീയ ബോധത്തെ അസംഖ്യം രീതികളിൽ പലപ്പോഴായി സമ്പന്നമാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിന്റെ ചരിത്രത്തിൽ ഇന്നത്തെ ദിവസമായ ജൂൺ 20-ന് അതീവ പ്രാധാന്യമുണ്ട്. പശ്ചിമ ബംഗാൾ ഇന്ത്യയുടെ അവിഭാജ്യഘടകമായി തുടരുന്നുവെന്ന് ഉറപ്പാക്കിയത് ഈ ദിവസമാണ്. ഇക്കാര്യത്തിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ പങ്കു വിലമതിക്കാനാകാത്തതാണ്. ഈ വർഷം, അതായത് 2026-ൽ, നാം ഡോ. മുഖർജിയുടെ 125-ാം ജയന്തിയും ആഘോഷിക്കുകയാണ്.
ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി കേന്ദ്രഗവണ്മെന്റ് പശ്ചിമ ബംഗാൾ ഗവണ്മെന്റുമായി ചേർന്നു പ്രവർത്തിക്കും. പശ്ചിമ ബംഗാളിന്റെ പുരോഗതിക്കായും അവിടത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു.”
NK
****
Warm greetings to my sisters and brothers of West Bengal on the occasion of Paschimbanga Divas.
— Narendra Modi (@narendramodi) June 20, 2026
This day celebrates a state that has profoundly shaped India's history through its contributions to diverse areas be it literature, music, art, spirituality, science, trade and…
পশ্চিমবঙ্গ দিবস উপলক্ষে পশ্চিমবঙ্গের আমার বোন ও ভাইদের জানাই আন্তরিক শুভেচ্ছা।
— Narendra Modi (@narendramodi) June 20, 2026
এই দিনটি এমন এক রাজ্যকে উদযাপন করে যা সাহিত্য, সঙ্গীত, শিল্প, আধ্যাত্মিকতা, বিজ্ঞান, বাণিজ্য ও ব্যবসা, সমাজ সংস্কার এবং আরও অনেক বৈচিত্র্যময় ক্ষেত্রে তার অবদানের মাধ্যমে ভারতের ইতিহাসকে রূপদান…