Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പഹാഡ്‌പുരിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കുടുംബാംഗങ്ങളുടെ സമാധിസ്ഥലത്തു പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി

പഹാഡ്‌പുരിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കുടുംബാംഗങ്ങളുടെ സമാധിസ്ഥലത്തു പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി


അന്തരിച്ച ശ്രീ ശ്യാം ചരൺ മുർമു, ശ്രീ ലഖൻ മുർമു, ശ്രീ സിപുൻ മുർമു എന്നിവരുടെ സമാധിസ്ഥലത്തു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തി. പഹാഡ്‌പുരിലെ സ്കൂൾ ക്യാമ്പസിലാണ് സമാധിസ്ഥലം.

വ്യക്തിപരമായ വലിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു കാട്ടിയ കരുത്തും നിശ്ചയദാർഢ്യവും പ്രചോദനാത്മകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

വ്യക്തിപരമായ അനുഭവങ്ങൾ പൊതുജനസേവനത്തോടും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള അവരുടെ പ്രതിജ്ഞാബദ്ധതയെ കൂടുതൽ ആഴത്തിലുള്ളതാക്കിയെന്നു ശ്രീ മോദി കുറിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“പഹാഡ്‌പുരിലെ സ്കൂൾ ക്യാമ്പസിൽ, അന്തരിച്ച ശ്രീ ശ്യാം ചരൺ മുർമു, ശ്രീ ലഖൻ മുർമു, ശ്രീ സിപുൻ മുർമു എന്നിവരുടെ സമാധിസ്ഥലത്തു പുഷ്പാർച്ചന നടത്തി.

വ്യക്തിപരമായ വലിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലും രാഷ്ട്രപതി ജി കാട്ടിയ കരുത്തും നിശ്ചയദാർഢ്യവും പ്രചോദനാത്മകമാണ്. വ്യക്തിപരമായ അനുഭവങ്ങൾ പൊതുജനസേവനത്തോടുള്ള അവരുടെ പ്രതിജ്ഞാബദ്ധതയെ കൂടുതൽ ആഴത്തിലുള്ളതാക്കുകയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്തു.

@rashtrapatibhvn”

-NK-