Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാരദീപ് ശുദ്ധീകരണശാല രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തിന്റെ മലയാളം പരിഭാഷ

പാരദീപ് ശുദ്ധീകരണശാല രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍
പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തിന്റെ മലയാളം പരിഭാഷ

പാരദീപ് ശുദ്ധീകരണശാല രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയില്‍
പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തിന്റെ മലയാളം പരിഭാഷ


ജയ് ജഗന്നാഥ്, ഇവിടെയെത്തിച്ചേര്‍ന്ന പ്രിയ സഹോദരീ സഹോദരന്മാരേ,

നമ്മള്‍ നിരവധി ഗവണ്‍മെന്റ് പരിപാടികള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത് പോലെയൊരു അന്തരീക്ഷം എവിടെയും കണ്ടിട്ടില്ല. കണ്ണെത്തുന്നിടത്തെല്ലാം ജനസമുദ്രമാണ് കാണാനാവുന്നത്. ഒഡീഷയിലെ എല്ലാ പൗരന്മാര്‍ക്കും പാരദ്വീപ് ശുദ്ധീകരണശാലയുടെ പ്രാധാന്യവും, ഒഡീഷയുടെ വികസനത്തില്‍ അതിനുള്ള പ്രാമുഖ്യവും അറിയാവുന്നതാണ്. ഈ വികസന പ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാനായി എത്തിച്ചേര്‍ന്ന നിങ്ങള്‍ക്കേവര്‍ക്കും ഞാന്‍ ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു.

ഒഡീഷയില്‍ നിന്നുള്ള മഹദ് വ്യക്തിത്വങ്ങളായ ഉത്കല്‍മണി പണ്ഡിറ്റ് ഗോപബന്ധുദാസ് ജി, ഉത്കല്‍ ഗൗരബ് മധുസൂദന്‍ ദാസ് ജി, വീര്‍ സുരേന്ദ്രസായ് ജി, കൃഷ്ണചന്ദ്ര ഗജപതി എന്നിവര്‍ക്ക് ഞാന്‍ അഭിവാദ്യങ്ങളര്‍പ്പിക്കുന്നു.

ജാവ, ബാലി, സുമാത്ര, ബോര്‍ണിയോ തുടങ്ങിയ ദക്ഷിണ, ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നൂറുകണക്കിന് വര്‍ഷം മുന്‍പ് ഒഡീഷയില്‍ നിന്നുള്ള വ്യാപാരികള്‍ എത്തിച്ചേര്‍ന്നിരുന്നു. സംസ്ഥാനത്തുടനീളം എല്ലാ വര്‍ഷവും കാര്‍ത്തിക് പൂര്‍ണിമ ബൊയിത് വന്ദന ആചരിക്കുന്നതിന്റെ ഓര്‍മകള്‍ അവര്‍ക്കുണ്ട്. ലോകരാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതില്‍ പരമ്പരാഗതമായി തന്നെ മുന്‍പന്തിയിലായിരുന്നു ഈ തുറമുഖം. കാളിദാസന്‍ രഘുവംശത്തില്‍ കലിംഗരാജാവിനെ മഹോധിപതി അഥവാ സമുദ്രത്തിന്റെ നാഥന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പാരദീപിലെ മണ്ണിനെ വിശുദ്ധമായാണ് ഞാന്‍ കണക്കാക്കുന്നത്. ഇവിടെയിരുന്നാണ് ശൂദ്രമുനി സര്‍ളദാസ് മഹാഭാരതം രചിച്ചത്. സംസ്‌കൃതത്തിലല്ലാതെ മറ്റൊരു ഭാഷയില്‍ രചിക്കപ്പെട്ട ആദ്യ മഹാഭാരതം ആണിത്.

ഉത്കല്‍ കേസരി ഹരികൃഷ്ണ മേത്തയേയും, അദ്ദേഹത്തിന്റെ മകനായ ശ്രീ ബിജുബാബുവിനെയും ഞാന്‍ വിനയത്തോടെ സ്മരിക്കുന്നു. പാരദീപ് തുറമുഖം രൂപീകരിക്കുന്നതില്‍ ഈ മഹാത്മാക്കള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ശ്രീ നബകൃഷ്ണ ചൗധരി, സ്വാതന്ത്ര്യസമര സേനാനിയായി ഗോപാല്‍ബന്ധുജി, മാലതി ദേവി ജി, വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രാണകൃഷ്ണപരിജ എന്നിവര്‍ക്കും ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു.
സഹോദരി സഹോദരന്മാരേ, 35,000 കോടി രൂപയ്ക്ക് പണികഴിച്ച ഇന്ത്യയിലെ സുപ്രധാന ശുദ്ധീകരണശാലകളിലൊന്നിനെ രാഷ്ട്രത്തിന് സമര്‍പ്പിക്കാനാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. മുന്‍ പ്രധാനമന്ത്രി ശ്രീ അടല്‍ബിഹാരി വാജ്പയ് ആണ് ഈ ശുദ്ധീകരണശാലയ്ക്ക് തറക്കല്ലിട്ടതെന്നത് അതീവ സന്തോഷകരമായ ഒരു കാര്യമാണ്. വാജ്പയ് ജി തുടങ്ങി വച്ച കര്‍മ്മം പൂര്‍ത്തീകരിക്കുന്നതില്‍പ്പരം സന്തോഷകരമായ മറ്റെന്താണുള്ളത്.

സഹോദരീ സഹോദരന്മാരേ, ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ പോകുന്ന ഒരു പദ്ധതിയാണിത്. ഒഡീഷയുടെ വികസന ദീപമാണ് പാരദ്വീപ് ശുദ്ധീകരണശാല. ഒഡീശയിലെ യുവാക്കളുടെ ഭാഗ്യദീപമാണത്. പാരദ്വീപ് ശുദ്ധീകരണശാലയില്‍ നിന്നും പാവപ്പെട്ടവരുടെ വീടുകളിലേക്ക് എത്തുന്ന പാചകവാതക സിലിണ്ടറുകള്‍ വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്ന, പുകയേറ്റ് അസുഖം ബാധിക്കുന്ന നിര്‍ധനരായ ദശലക്ഷക്കണക്കിന് സ്ത്രീകളുടെ പ്രതീക്ഷാനാളമാണ്.

ഗവണ്‍മെന്റിന് എത്ര വേഗം പ്രവര്‍ത്തിക്കാമെന്നതിന്റെ ഉദാഹരണം നിങ്ങള്‍ കണ്ടു. നമ്മുടെ രാജ്യത്തെ നിരവധി പദ്ധതികളുടെ ആശയം 40-50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്നു, പിന്നെയും പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അത് കടലാസിലായി, പിന്നെയൊരു 5-10 വര്‍ഷങ്ങള്‍ കൊണ്ട് പദ്ധതി തയ്യാറാക്കി, പിന്നീട് തറക്കല്ലിട്ട് തലമുറകള്‍ക്കു ശേഷവും നിര്‍മാണം പൂര്‍ത്തിയാകുന്നില്ല. ഞാനെവിടെയെങ്കിലും ഏതെങ്കിലും പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോള്‍, കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ പറയും, ഇത് ഞങ്ങളുടെ കാലത്ത് തുടങ്ങിയതാണെന്ന്. സഹോദരി സഹോദരന്മാരേ, ഒരു പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ അവസരമുണ്ടാകുന്നതില്‍ എനിക്ക് സന്തോഷമാണ്. പക്ഷേ പ്രധാനമന്ത്രിയെന്ന് നിലയില്‍ എനിക്കതില്‍ സന്തോഷമില്ല. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് പൂര്‍ത്തീകരിക്കപ്പെട്ടുവെങ്കില്‍ ഞാന്‍ സന്തോഷിക്കുമായിരുന്നു, ദശലക്ഷങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നു.

നമ്മുടെ രാജ്യത്തെ പദ്ധതികള്‍ നിരവധി തടസ്സങ്ങളിലൂടെയും, കാലതാമസത്തിലൂടെയും, ടെന്‍ഡര്‍ പ്രക്രിയ, കോടതികള്‍, ബഹുജന പ്രക്ഷോഭങ്ങള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളെയും അതിജീവിക്കേണ്ടി വരുന്നു. രാജ്യത്തിന്റെ പുരോഗതിയ്ക്കായിജനങ്ങളും, ഉദ്യോഗസ്ഥരും, വ്യവസായങ്ങളും, നയരൂപകര്‍ത്താക്കളും ചേര്‍ന്ന് പദ്ധതികള്‍ സമയത്തിന് ആരംഭിക്കുകയും, പുരോഗമിക്കുകയും, കൃത്യമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരത്തിന് രൂപം നല്‍കണം.

സഹോദരീ സഹോദരന്മാരേ, കാലതാമസം നേരിടുന്നതു മൂലം രാജ്യത്തിനു സാരമായ നഷ്ടം സംഭവിക്കാത്ത വിധത്തില്‍ തൊഴില്‍ സംസ്‌കാകം കൊണ്ടു വരുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സഹോദരീ സഹോദരന്മാരേ, 78 കോടി കിലോഗ്രാം പാചക വാതകമാണ് ഈ ശുദ്ധീകരണശാലയില്‍ നിര്‍മിക്കാന്‍ പോകുന്നത്. 500 കോടി ലിറ്റര്‍ പെട്രോള്‍ ഉത്പാദിപ്പിക്കപ്പെടും. 600 കോടി ലിറ്റര്‍ ഡീസലും ഉത്പാദിപ്പിക്കും. 250 കോടി ലിറ്റര്‍ മണ്ണെണ്ണയും എറ്റിഎഫും നിര്‍മ്മിക്കപ്പെടും. 27 ദശലക്ഷം ക്വിന്റല്‍ സള്‍ഫറും, 120 ദശലക്ഷം ക്വിന്റല്‍ പെട്രോളിയം കോക്കും ഇവിടെ ഉത്പാദിപ്പിക്കും. ഇതിലൂടെ നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന ഉത്തേജനം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതാണ്.

കിഴക്കേ അറ്റത്തുള്ള ഒഡീഷയിലൂടെ സൂര്യന്റെ ആദ്യ കിരണങ്ങള്‍ ഇന്ത്യയിലേക്കെത്തുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇപ്പോള്‍ ഇന്ത്യയ്ക്ക് ഇവിടെ നിന്നും പുതിയ ഊര്‍ജ്ജം ലഭിക്കുകയാണ്. പാരദീപാണ് ഈ ശക്തി കാട്ടിത്തന്നത്. സഹോദരീ സഹോദരന്മാരേ, ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. ഇതിലൂടെ നിര്‍മ്മിക്കപ്പെടുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിരവധി ചെറുകിട പ്ലാസ്റ്റിക് വ്യവസായങ്ങള്‍ സ്ഥാപിക്കാനാകും. അനുബന്ധ നൈപുണ്യ വികാസത്തിനായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നു. മുദ്ര യോജനയിലൂടെ ഗവണ്‍മെന്റ് ധനസഹായം നല്‍കും. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിയിലൂടെ ഗവണ്‍മെന്റ് യുവാക്കള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നു. പാരദീപ് ശുദ്ധീകരണശാല ബൃഹത്തായ വികസനയാത്ര ആരംഭിച്ചിരിക്കുകയാണ്. ഒഡീഷയുടെ ഭാവി തന്നെ മാറ്റി മറിക്കാന്‍ ഇതിലൂടെ സാധിക്കും.

സഹോദരീ സഹോദരന്മാരേ, വിറകടുപ്പ് ഉപയോഗിച്ചാണ് നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നത്. വിറകടുപ്പ് ഒരു മണിക്കൂര്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന പുക 400 സിഗരറ്റുകളുടെ പുകയ്ക്ക് തുല്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നമ്മുടെ പാവപ്പെട്ട അമ്മമാരുടെയും, സഹോദരിമാരുടെയും ആരോഗ്യത്തിനെന്തു സംഭവിക്കും? എല്‍പിജി സിലിണ്ടറുകള്‍ എല്ലാ വീടുകളിലും എത്തിക്കുന്നതിലൂടെ ഈ പാവപ്പെട്ട അമ്മമാര്‍ക്ക് വിറകടുപ്പില്‍ നിന്നും, പുകയില്‍ നിന്നും മോചനം നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പാരദീപ് ശുദ്ധീകരണശാലയിലൂടെ ഇത് സാധ്യമാകും.

സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് യൂറിയ ആവശ്യമുണ്ട്. വളമായി ഉപയോഗിക്കാന്‍ വേണ്ടിയാണത്. മതിയായ അളവില്‍ വാതകം ലഭ്യമാണെങ്കില്‍ യൂറിയ ഉത്പാദനം വര്‍ദ്ധിക്കും. കര്‍ഷകര്‍ക്ക് യഥാസമയം യൂറിയ ലഭ്യമാക്കാനാകും. അതിനാല്‍ പാരദ്വീപ് പദ്ധതിയ്ക്ക് കീഴില്‍ രാസവള ഫാക്ടറികള്‍ ആരംഭിക്കാനും ഞങ്ങള്‍ പദ്ധതിയിടുന്നു.

നമ്മുടെ രാജ്യത്ത് ഊര്‍ജ്ജ രംഗത്ത് കര്‍ഷകരുടെ ക്ഷേമത്തിനായി വരും ദിവസങ്ങളില്‍ മറ്റൊരു പദ്ധതി കൂടി ആവിഷ്‌ക്കരിക്കുന്നുണ്ട്. റിഫൈനറികള്‍ ആവശ്യമാണെന്നത് സത്യമാണ്, റിഫൈനറികളുടെ എണ്ണം വര്‍ദ്ധിക്കുകയും വേണം. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ തോത് കുറയ്ക്കാന്‍ നാം ആഗ്രഹിക്കുന്നു. ഒരിക്കല്‍ ഞാന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. 2022ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലെങ്കിലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 10 ശതമാനമെങ്കിലും കുറയ്ക്കാന്‍ സാധിക്കുമോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. ഞാനവര്‍ക്ക് മുന്നില്‍ അതൊരു വെല്ലുവിളിയായി സ്ഥാപിച്ചു. നമ്മുടെ എണ്ണ കമ്പനികളും പെട്രോളിയം വകുപ്പും അവരുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രധാന ചുവട് വയ്പ്പ് നടത്തി ഇന്ത്യയെ സ്വയംപര്യാപ്തമാക്കുകമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ നമ്മുടെ എണ്ണ കൂടുതലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ് വരുന്നത്. പക്ഷേ ഗള്‍ഫ് എണ്ണയ്‌ക്കൊപ്പം സസ്യ എണ്ണയും കൂടി വേണമെന്നാണ് നമ്മുടെ സ്വപ്നം.

നമ്മുക്ക് ഗള്‍ഫ് എണ്ണയും സസ്യ എണ്ണയും ഒരുമിച്ച് ചേര്‍ക്കേണ്ടിയിരിക്കുന്നു. കരിമ്പ് വളര്‍ത്തുന്ന നമ്മുടെ രാജ്യത്തെ കര്‍ഷകന് അതില്‍ നിന്ന് എഥനോളും ഉണ്ടാക്കാന്‍ സാധിക്കുമെന്ന് അതുകൊണ്ടാണ് നാം പറഞ്ഞത്. പഞ്ചസാര ആവശ്യത്തിന് ഉത്പാദിപ്പിച്ച ശേഷം മിച്ചം വരുന്ന കരിമ്പ് ഉപയോഗിച്ച എഥനോള്‍ നിര്‍മ്മിക്കാം. ഈ എഥനോള്‍ നമ്മുടെ പെട്രോളിയം ഉത്പന്നങ്ങളുമായി ചേര്‍ത്ത് കഴിഞ്ഞാല്‍ നമ്മുടെ വണ്ടികള്‍ കൂടുതല്‍ വേഗത്തിലോടിക്കാനും ഒപ്പം പ്രകൃതിയെ സംരക്ഷിക്കാനും സാധിക്കും. അങ്ങനെ കരിമ്പില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന എഥനോള്‍ കലര്‍ത്തി സസ്യ എണ്ണ വന്‍തോതില്‍ നിര്‍മ്മിക്കാം.

കരിമ്പില്‍ നിന്ന് എഥനോള്‍ ഉണ്ടാക്കുന്നതിന് സമാനമായി ഛത്തീസ്ഗഢിലെ ഗോത്രവിഭാഗങ്ങള്‍ ജട്രോഫ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒറീസയ്ക്ക് സമീപം ജട്രോഫ എണ്ണയില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന എണ്ണ നമ്മുടെ പെട്രോളിയം ഉത്പന്ന ആവശ്യത്തില്‍ പങ്കാളിയാകും. സസ്യത്തില്‍ നിന്ന് എണ്ണയെ വേര്‍തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് നാം. മറ്റൊരുവശത്ത് ഇന്ത്യയെ ഊര്‍ജ്ജ സ്വയംപര്യാപ്തരാക്കാന്‍ സൗരോര്‍ജ്ജത്തിലും നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യന്‍ സ്വന്തം കാലില്‍ നില്‍ക്കുകയും ലോകത്ത് ആരെയും ആശ്രയിക്കാതെയും ഇരിക്കുക. ഈ ജോലി കൈവരിക്കാന്‍ ഈ ഗവണ്‍മെന്റ് എടുത്ത പ്രധാന നടപടിയാണ് ഈ പാരദ്വീപ് ശുദ്ധീകരണശാല.

സഹോദരീ സഹോദരന്മാരേ, നമ്മുടെ രാജ്യത്ത് ഏത് കര്‍ഷ കുടുംബത്തോട് ചോദിച്ചാലും അവര്‍ക്ക് നൂറുകണക്കിന് ഏക്കര്‍ ഭൂമിയുണ്ടാകും. പക്ഷേ, ആ കര്‍ഷകന്റെ മൂന്നു മക്കളെ കുറിച്ച് അയാള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ചാല്‍, ഒരാളെ കൃഷിയില്‍ പങ്കാളിയാക്കി ശേഷിക്കുന്ന രണ്ടു പേരെയും ഉപജീവനത്തിനും എന്തെങ്കിലും ജോലിയോ വ്യാപാരമോ ചെയ്യുന്നതിനോ നഗരത്തിലേക്ക് അയക്കുമെന്ന് അയാള്‍ പറയും.

അതിനര്‍ത്ഥം കര്‍ഷകര്‍ അവരുടെ മൂന്നു മക്കളെയും കൃഷിയില്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കൃഷി ആര്‍ക്കെങ്കിലും ഒരാള്‍ക്ക് നല്‍കി മറ്റു രണ്ടു പേരെയും മറ്റ് ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുത്താന്‍ കര്‍ഷകന്‍ ആഗ്രഹിക്കുന്നു. എന്നാണ് കര്‍ഷകന്റെ മകന് മറ്റൊരു ജോലി ലഭിക്കുന്നത്. അവന്‍ തൊഴില്‍രഹിതനായി തുടരുമോ? അവന്‍ വായ്പയ്ക്കു കീഴില്‍ തുടരുമോ? നമ്മുടെ ഗ്രാമങ്ങളിലെ കര്‍ഷകരുടെ മക്കള്‍ക്ക് തൊഴില്‍ നല്‍കണമെങ്കില്‍ നമ്മുടെ രാജ്യത്ത് നാം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.

ഈ പാരദീപ് ശുദ്ധീകരണശാല സ്ഥാപിച്ചില്ലായിരുന്നെങ്കില്‍, ഈ മൂവായിരം ഏക്കര്‍ ഭൂമി ഇതിനായി ഉപയോഗപ്പെടുത്തിയില്ലായിരുന്നെങ്കില്‍, ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ജോലിക്കുള്ള അവസരം ഇല്ലാതാകുമായിരുന്നു. ഈ ഭൂമി ഒഡീഷയുടെ ഭാഗധേയം മാറ്റിമറിക്കാന്‍ ഉപയോഗപ്പെടുമായിരുന്നില്ല. പാരദീപ് ശുദ്ധീകരണശാല കാരണം ഈ ഭൂമി ഇന്ത്യയുടെ ദരിദ്രനായ കര്‍ഷകന്റെ മകന് തൊഴില്‍ നല്‍കുന്നു. അതിനാല്‍ സഹോദരീസഹോദരന്മാരേ, യുവജനങ്ങള്‍ക്കു വേണ്ടിയുള്ള തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കട്ടേ. കാരണം ഇന്ത്യ ചെറുപ്പമാണ്, ലോകത്തിലേക്കും വച്ച് ഏറ്റവും ചെറുപ്പമായി രാജ്യമാണ്.

65 ശതമാനം ജനസംഖ്യയും 35 വയസ്സിനു താഴെയാണ്. ധാരാളം യുവാക്കളുള്ള രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്കും ചെറുപ്പമാണ്, ലക്ഷ്യങ്ങള്‍ക്കും ചെറുപ്പമാണ്, ദൃഢനിശ്ചയവും ചെറുപ്പമാണ്, രാജ്യത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള ശക്തി ആ യുവ നിരയിലാണ്, അതാണ് രാജ്യത്തിന്റെ വിധി മാറ്റുന്നത്. അതിനാല്‍ മുദ്ര യോജനയിലൂടെ നമ്മുടെ യുവജനങ്ങള്‍ക്ക് അവരുടെ കാലില്‍ നിന്ന് തൊഴില്‍ അവസരങ്ങള്‍ നല്‍കാനുള്ള അവസരമാണാണ് നാം നല്‍കാന്‍ ആഗ്രഹിച്ചത്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ തൊഴില്‍ തേടി അലയാന്‍ നാം ആഗ്രഹിക്കുന്നില്ല. രാജ്യത്തെ യുവാക്കളെ തൊഴില്‍ സൃഷ്ടാക്കളായി മാറ്റുന്ന ഒരു പരിസ്ഥിതി ഉണ്ടാക്കിയെടുക്കാനാണ് നാം ആഗ്രഹിച്ചത്. ഒന്നോ, രണ്ടോ, അഞ്ചോ പേര്‍ക്ക് ജോലി നല്‍കുന്നതിന് അവരെ ശാക്തീകരിക്കണം. അതിനാല്‍ മുദ്ര യോജനയ്ക്കു കീഴില്‍ യുവാക്കള്‍ക്ക് വലിയ തോതില്‍ പണം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു.

മുന്‍ കാലത്ത് ഏകദേശം ഒരു ലക്ഷം കോടി രൂപ ഞങ്ങള്‍ നല്‍കി. പൊതു കുടുംബങ്ങള്‍ക്ക് ഇത്ര കുറഞ്ഞ കാലയളവില്‍ ഒരു ലക്ഷം കോടി രൂപ നല്‍കുകയെന്നത് ചെറിയ കാര്യമല്ല.

ഒഡീഷയില്‍ കഴിഞ്ഞ 60 വര്‍ഷങ്ങളില്‍ 26 ലക്ഷം ജനങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിച്ചെന്ന് ധര്‍മ്മേന്ദ്രജി പറയുകയായിരുന്നു. മന്ത്രിയായി ഒരു വര്‍ഷത്തിനുള്ളില്‍ ഒഡീഷയില്‍ മാത്രമുള്ള 11 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ധര്‍മ്മേന്ദ്ര പ്രധാന്‍ജി ഗ്യാസ് സിലിണ്ടര്‍ നല്‍കി. എത്ര പെട്ടെന്ന് ജോലി ചെയ്യാമെന്നതിന്റെ ഉദാഹരണമാണ് ഇത്. 60 വര്‍ഷം കൊണ്ട് 26 ലക്ഷം, ഒരു വര്‍ഷത്തിനുള്ളില്‍ 11 ലക്ഷം, ഇതാണ് പ്രവൃത്തി. ഗവണ്‍മെന്റ് പ്രവൃത്തി തുടരുകയാണ്, രാജ്യത്തെ യുവാക്കള്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഞങ്ങളുടേത്.

ഇതേ വരെ, നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ചര്‍ച്ച ചെയ്യുന്ന പണ്ഡിതര്‍ രണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒന്ന് പൊതു മേഖല, മറ്റൊന്ന് സ്വകാര്യ മേഖല. വലിയ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അതിനെ കുറിച്ച് എഴുതാറുണ്ട്. ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂന്നാമതൊരു മേഖലയാണ്. പൊതു മേഖലയും സ്വകാര്യ മേഖലയുമൊക്കെ സമ്പദ് വ്യവസ്ഥയില്‍ പ്രധാനമാണ്, എന്നാല്‍ ഈ മൂന്നാമത് മേഖലയും പ്രാധാന്യം ആവശ്യപ്പെടുന്നു. വ്യക്തിഗത മേഖലയാണ് അത്. ഓരോ വ്യക്തിയും സ്വന്തം കാലില്‍ നിന്ന് മുന്നോട്ട് നീങ്ങുന്നു. അതിനാല്‍ ഈ ഗവണ്‍മെന്റ് ഓരോ വ്യക്തിയെയും ഓരോ കുടുംബത്തെയും പിന്തുണയ്ക്കുന്ന സാമ്പത്തിക നയങ്ങളുമായി മുന്നോട്ട് പോവുകയാണ്.

സഹോദരീ, സഹോദരന്മാരേ, പാരദ്വീപ് ശുദ്ധീകരണ ശാല മേയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചതില്‍ നമ്മുടെ ശാസ്ത്രജ്ഞരെയും, നമ്മുടെ യുവ തലമുറയെയും പ്രത്യേകമായി എനിക്ക് അഭിനന്ദിക്കേണ്ടിയിരിക്കുന്നു. ഈ മേഖലയില്‍ ധാരാളം രാജ്യങ്ങള്‍ മുന്‍പന്തിയിലായിരിക്കാം, എന്നാല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഈ പ്രക്രിയയെ പരമാവധി തദ്ദേശീയവത്ക്കരിക്കാന്‍ ആസൂത്രണം ചെയ്യുകയും അതില്‍ വിജയിക്കുകയും ചെയ്തു.

ഇത്തരമൊരു വമ്പിച്ച ഫലത്തില്‍, വേഗത്തിലുള്ള ഫലത്തില്‍, ഓരോ ഘടകത്തെയും സൂക്ഷ്മമായി വേര്‍തിരിക്കുന്ന കൃത്യമാര്‍ന്ന പ്രക്രിയയില്‍ ലോകം അദ്ഭുതപ്പെട്ടു നില്‍ക്കുകയാണ്. പാരദീപ് ശുദ്ധീകരണ ശാലയിലൂടെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും സാങ്കേതിക പ്രവര്‍ത്തകരെയും അതിശയിപ്പിച്ചിരിക്കുന്നു.
തദ്ദേശീയമായ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ എല്‍പിജിയുടെ ഉത്പാദനത്തില്‍ വലിയ വര്‍ദ്ധന ഉണ്ടാകാന്‍ പോകുകയാണ്. കുറഞ്ഞ ചെലവില്‍ നമ്മുടെ സാമ്പത്തിക രംഗത്തിന് വലിയ നേട്ടമുണ്ടാകാന്‍ പോകുകയാണ്. അതിനാല്‍ സഹോദരീ സഹോദരന്മാരേ, എല്ലാ ശാസ്ത്രജ്ഞരും സാങ്കേതിക പ്രവര്‍ത്തകരും നമ്മുടെ അതിരില്ലാത്ത അനുമോദനങ്ങള്‍ അര്‍ഹിക്കുന്നു. 18 മാസത്തിനുള്ളില്‍ ഈ ജോലി പൂര്‍ത്തീകരിച്ച ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘത്തിനും എന്റെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍.

സഹോദരീ സഹോദരന്മാരേ, ഈ പാരദീപ് വികസനത്തിന്റെ പുതിയ സാധ്യതകളുമായി എത്തിയ തെളി ദീപമാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, സംസ്ഥാനം ഒരു സുവര്‍ണ്ണകാലത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഒഡീഷയിലെ പാരദീപിന് ശേഷം തെളിഞ്ഞ ഭാവിയുടെ മറ്റൊരു കാലഘട്ടം ആരംഭിച്ചിരിക്കുന്നു. ആവശ്യമായതെല്ലാം കേന്ദ്ര ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ചെയ്യുന്നതാണ്. പിന്നോട്ട് പോക്കുണ്ടാവില്ല.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഒരിക്കല്‍ കൂടി എല്ലാവരോടും
ജയ് ജഗന്നാഥ്, ജയ് ജഗന്നാഥ്, ജയ് ജഗന്നാഥ്.

***