പിഎം ഇന്ത്യ
ഇന്ത്യയും സാവോ തോമേയും പ്രിന്‍സിപ്പേയും തമ്മില്‍ പരമ്പരാഗത വൈദ്യശാസ്ത്രം, ഹോമിയോപതി എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഒപ്പ് വച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2018 മാര്‍ച്ചിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
പ്രധാനപ്പെട്ട അനന്തരഫലങ്ങള്‍ :
ഇരു രാജ്യങ്ങളും തമ്മില്‍ പരമ്പരാഗത വൈദ്യശാസ്ത്രമേഖലയിലുള്ള ഉഭയകക്ഷി സഹകരണം ഈ ധാരണാപത്രം കൂടുതല്‍ ശക്തിപ്പെടുത്തും. ഇരു രാജ്യങ്ങളും തമ്മില്‍ പങ്കുവയ്ക്കുന്ന സാംസ്‌ക്കാരിക പാരമ്പര്യം പരിഗണിക്കുമ്പോള്‍ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും :
ഒപ്പുവച്ച ധാരണാപത്രത്തിന്റെ പകര്‍പ്പുകള്‍ കിട്ടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രവര്‍ത്തനം ആരംഭിക്കും. ധാരണാപത്രത്തിലെ പരിഗണനാ വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്‍കൈകളായിരിക്കും ഇരു രാജ്യങ്ങളും കൈക്കൊള്ളുക. ധാരണാപത്രം പ്രാബല്യത്തിലുള്ളതു വരെ അത് തുടരും.
പശ്ചാത്തലം
വളരെയധികം വികസിച്ചപരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഇന്ത്യ. ഇതില്‍ ആഗോള ആരോഗ്യ രംഗത്ത് വന്‍ സാദ്ധ്യതകളുള്ള ഔഷധസസ്യങ്ങളും ഉള്‍പ്പെടും.
പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളായ ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധാ, സൗവ്വ-റിഗ്പ്പ, ഹോമിയോപതി എന്നിവ ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവകാശം ഇന്ത്യയുടെ ആയുഷ് മന്ത്രാലയത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മലേഷ്യ, ട്രിനിഡാഡ് ആന്റ് ടൊബാഗോ , ഹംഗറി, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ്, മംഗോളിയ, ഇറാന്‍ എന്നീ ഗവണ്‍മെന്റുകളുമായി പാരമ്പര്യവൈദ്യശാസ്ത്ര സഹകരണത്തിന് വേണ്ടി കാര്യക്ഷമമായ ധാരണാപത്രങ്ങളില്‍ ആയുഷ്മന്ത്രാലയം ഏര്‍പ്പെട്ടിട്ടുമുണ്ട്. ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുള്ള മറ്റൊരു നിര്‍ദ്ദേശവും പരിഗണനയിലുണ്ട്.
***