പിഎം ഇന്ത്യ
കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പാസ്വാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ഇന്ത്യയിലെ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ മേഖല ഗ്രാമീണ തലത്തിലെ സംരംഭകത്വത്തെ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലെ സംരംഭകത്വത്തെ ശക്തമാക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മിതമായ നിരക്കിലുള്ള വായ്പകൾ, സാങ്കേതികവിദ്യ, ബ്രാൻഡിംഗ്, വിപണി ബന്ധങ്ങൾ എന്നിവയിലൂടെ പി.എം.എഫ്.എം.ഇ (PMFME) പദ്ധതി സംരംഭങ്ങളെ എങ്ങനെയാണ് ഔപചാരികവൽക്കരിക്കുന്നതെന്ന് ഈ ലേഖനം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പ്രാദേശിക ഉൽപ്പാദകരെ തൊഴിൽ ദാതാക്കളാകാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ആത്മനിർഭർ ഭാരത്(സ്വയം പര്യാപ്ത ഭാരതം) കെട്ടിപ്പടുക്കാനും സഹായിക്കുന്നു.
പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു:
“ഇന്ത്യയിലെ സൂക്ഷ്മ ഭക്ഷ്യ സംസ്കരണ മേഖല ഗ്രാമീണ തലത്തിലെ സംരംഭകത്വത്തെ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലെ സംരംഭകത്വത്തെ , ശക്തമാക്കുകയാണ്. മിതമായ നിരക്കിലുള്ള വായ്പകൾ, സാങ്കേതികവിദ്യ, ബ്രാൻഡിംഗ്, വിപണി ബന്ധങ്ങൾ എന്നിവയിലൂടെ പി.എം.എഫ്.എം.ഇ (PMFME) പദ്ധതി സംരംഭങ്ങളെ എങ്ങനെയാണ് ഔപചാരികവൽക്കരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ശ്രീ ചിരാഗ് പാസ്വാൻ വ്യക്തമാക്കുന്നു. ഇത് പ്രാദേശിക ഉൽപ്പാദകരെ തൊഴിൽ ദാതാക്കളാകാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കാനും സഹായിക്കുന്നു.”
India’s micro food processing sector is powering grassroots entrepreneurship, particularly among women. Union Minister Shri @iChiragPaswan highlights how the PMFME Scheme is formalising enterprises through affordable finance, technology, branding and market linkages. It is… pic.twitter.com/iyJe7g1xv2
— PMO India (@PMOIndia) July 21, 2026
-SK-
India's micro food processing sector is powering grassroots entrepreneurship, particularly among women. Union Minister Shri @iChiragPaswan highlights how the PMFME Scheme is formalising enterprises through affordable finance, technology, branding and market linkages. It is… pic.twitter.com/iyJe7g1xv2
— PMO India (@PMOIndia) July 21, 2026