പിഎം ഇന്ത്യ
പുനരുപയോഗിക്കാവുന്ന ഊര്‍ജം സംബന്ധിച്ച് ഇന്ത്യയും പോര്‍ച്ചുഗലും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. 2017 ജനുവരി ആറിനു ന്യൂഡെല്‍ഹിയില്‍ വെച്ചാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിസഹകരണം വര്‍ധിക്കുന്നതിനു ധാരണാപത്രം സഹായകമാകും.
പുനരുപയോഗിക്കാവുന്ന ഊര്‍ജവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരസ്പരം ഗുണകരമാകുംവിധം, സഹകരണാടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ആവശ്യമെന്നു കണ്ടാല്‍ ശാസ്ത്ര സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നുളള പ്രതിനിധികളെ അംഗങ്ങളായി ചേര്‍ക്കാവുന്ന വിധത്തിലുള്ള സംയുക്ത പ്രവര്‍ത്തന ഗ്രൂപ്പ് രൂപീകരിക്കാനും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.