പിഎം ഇന്ത്യ
2026-ലെ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ നേടിയ പ്രവീൺ ചിത്രവേലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അദ്ദേഹത്തിന്റെ കായികജീവിതത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനംകൂടിയാണു പ്രവീൺ ചിത്രവേൽ രേഖപ്പെടുത്തിയത് എന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
ഈ നേട്ടത്തിൽ ശ്രീ മോദി അദ്ദേഹത്തെ അഭിനന്ദിക്കുകയും ഭാവി പരിശ്രമങ്ങളിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.
എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ് മത്സരത്തിൽ പ്രവീൺ ചിത്രവേൽ വെള്ളി മെഡൽ നേടിയതിലും കായിക ജീവിതത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തതിലും വളരെയധികം സന്തോഷമുണ്ട്. അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള യാത്രയിൽ എല്ലാ വിജയങ്ങളും ആശംസിക്കുന്നു.
#CWG2026”
SK
Delighted that Praveen Chithravel has won a Silver Medal in the Men’s Triple Jump event at the 2026 CWG and also registered a best jump of his sporting journey. Congratulations to him. Wishing him every success in the journey ahead.#CWG2026
— Narendra Modi (@narendramodi) August 1, 2026