Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷന്മാരുടെ 5000 മീറ്ററിൽ വെങ്കലം നേടിയ ഗുൽവീർ സിംഗിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി


കോമൺവെൽത്ത് ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 5000 മീറ്ററിൽ വെങ്കല മെഡൽ നേടിയ ഗുൽവീർ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഈ മികച്ച പ്രകടനത്തിലൂടെ ഒരു കോമൺവെൽത്ത് ഗെയിംസിലെ അത്‌ലറ്റിക്സിൽ രണ്ട് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി  ഗുൽവീർ സിംഗ് മാറിയാതായി പ്രധാനമന്ത്രി പറഞ്ഞു. കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 5000 മീറ്റർ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുൽവീർ സിംഗ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ അത്‌ലറ്റിക്‌സിൻ്റെ നാഴികക്കല്ലായി ഈ നേട്ടത്തെ വിശേഷിപ്പിച്ച ശ്രീ മോദി, ഗുൽവീർ സിംഗിന് ആശംസകൾ നേർന്നു.

ശ്രീ മോദി എക്‌സിൽ കുറിച്ചു;

“ഗുൽവീർ സിംഗ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു! 2026 കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 5000 മീറ്റർ മത്സരത്തിൽ അദ്ദേഹം വെങ്കല മെഡൽ സ്വന്തമാക്കി. അഭിനന്ദനങ്ങൾ. ഈ മികച്ച പ്രകടനത്തോടെ, ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് അത്‌ലറ്റിക്സ് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി അദ്ദേഹം മാറി. പുരുഷന്മാരുടെ 5000 മീറ്റർ ഇനത്തിൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടുന്ന  ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് അദ്ദേഹം. തീർച്ചയായും ഇത് ഇന്ത്യൻ അത്‌ലറ്റിക്സിന് ചരിത്രപരമായ നേട്ടമാണ്. അദ്ദേഹത്തിന് എന്റെ എല്ലാവിധ ആശംസകളും.”

#CWG2026”

SK