Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പെട്രാപോള്‍ ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് സംയുക്തമായി സമര്‍പ്പിച്ചു

പെട്രാപോള്‍ ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് സംയുക്തമായി സമര്‍പ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാശ്ദേ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ #ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റ് (ഐ.സി.പി.) ഉദ്ഘാടനം ചെയ്തു. കൊല്‍ക്കത്തയില്‍നിന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പരിപാടിയില്‍ പങ്കെടുത്തു.

ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരത്തിനായുള്ള പ്രധാനപ്പെട്ട കര അതിര്‍ത്തിയാണ് പെട്രാപോള്‍-ബേനാപോള്‍. ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരത്തിന്റെ 50 ശതമാനത്തിലേറെ പെട്രാപോള്‍ വഴിയാണു നടക്കുന്നത്. പെട്രാപോള്‍ ഐസി.പി. വഴി 15,000 കോടി രൂപയിലേറെ മൂല്യമുള്ള വ്യാപാരം നടക്കുന്നുണ്ട്. ഇതാകട്ടെ, ഇന്ത്യയിലെ എല്ലാ ലാന്‍ഡ് പോര്‍ട്ടുകളിലൂടെയും ലാന്‍ഡ് കസ്റ്റംസ് സ്‌റ്റേഷനുകളിലൂടെയും കൂടി നടക്കുന്നതിലും കൂടുതല്‍ തുകയുടേതാണ്. ഓരോ വര്‍ഷവും പെട്രാപോള്‍-ബേനാപോള്‍ വഴി ഏകദേശം 15 ലക്ഷം ആള്‍ക്കാരും ഒന്നര ലക്ഷം ട്രക്കുകളും കടന്നുപോകുന്നുണ്ട്.

സുരക്ഷ, ഇമിഗ്രേഷന്‍, കസ്റ്റംസ്, ക്വാറന്റൈന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനുള്ള സൗകര്യം പെട്രാപോള്‍ ഐ.സി.പി. പ്രദാനം ചെയ്യും. അതിര്‍ത്തിക്കു കുറുകെയുള്ള ആള്‍ക്കാരുടെയും ചരക്കിന്റെയും ഗതാഗതം സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.

അഗര്‍ത്തല (ഇന്ത്യ)-അഖോറ (ബംഗ്ലാദേശ്) അതിര്‍ത്തിയില്‍ അഗര്‍ത്തല ഐ.സി.പി. കഴിഞ്ഞാല്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ രണ്ടാമത്തെ ഐ.സി.പി. ആയിരിക്കും പെട്രാപോള്‍ ഐ.സി.പി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ലാന്‍ഡ് പോര്‍ട്ടുമായിരിക്കും ഇത്.

പെട്രാപോള്‍ ഐ.സി.പി. പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ശേഷി രണ്ടിരട്ടിയായി വര്‍ധിക്കുമെന്നും പ്രാദേശിക വ്യാപാരിസമൂഹത്തിന് കടത്തുസമയത്തിലും വിലയിലും ഗണ്യമായ നേട്ടമുണ്ടാകുമെന്നും ആണു പ്രതീക്ഷിക്കുന്നത്. പെട്രാപോള്‍ ഐ.സി.പി. പ്രവര്‍ത്തനക്ഷമമാകുന്നത് ഇന്ത്യയും ബംഗ്ലാദേശുമായുള്ള സാമ്പത്തിക സമന്വയവും ബന്ധവും മെച്ചപ്പെടുത്തുകയും ചെയ്യും.