പിഎം ഇന്ത്യ
വ്യാപാരം സുഗമമാക്കുക മുന്‍കൈയുമായി ബന്ധപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര മത്സര ലേലത്തില്‍ (ഐ.സിബി)യില്‍ വിജയിക്കുന്നവര്‍ക്ക് ഹൈഡ്രോകാര്‍ബണ്‍ എക്പ്ലറോഷന് ആന്റ് ലൈസന്‍സിംഗ് പോളിസി(എച്ച്.ഇ.എല്‍.പി.) പ്രകാരം, സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതിയുടെ (ഇ.സി.എസ്) ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബ്ലോക്കുകള്‍/കരാര്‍ മേഖലകള്‍ അനുവദിക്കുന്നതിനുള്ള അധികാരം പെട്രോളിയം പ്രകൃതിവാതക മന്ത്രിക്കും ധനകാര്യ മന്ത്രിക്കും നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രകൃതി വാതക പര്യവേഷണ നയത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തില്‍ രണ്ടുതവണയാണ് ബ്ലോക്കുകള്‍ നല്‍കുന്നത്. അതുകൊണ്ട് ഈ തീരുമാനം ബ്ലോക്കുകള്‍ അനുവദിച്ചു നല്‍കുന്നത് വേഗത്തിലാക്കുകയും ബിസിനസ്സ് സുഗമമാക്കലിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യും.
പ്രത്യാഘാതം :
പുതിയ പര്യവേഷണ ലൈസന്‍സിംഗ് നയത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതി ദര്ഖാസ് വിലയിരുത്തല്‍ മാനദണ്ഡം(ബി.ഇ.സി) പരിഗണിക്കുകയും ആവശ്യമായിടങ്ങളിലെല്ലാം കരാറിലേര്‍പ്പെടാന്‍ താല്പര്യമുള്ളുവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുകയും ബ്ലോക്കുകള്‍ അനുവദിച്ച് നല്‍കുന്നതിനുള്ള ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിക്ക് നല്‍കുകയും ചെയ്യും. സാമ്പത്തികകാര്യ സമിതി ബ്ലോക്കുകള്‍ അനുവദിച്ച് നല്‍കുന്നത് അംഗീകരിക്കും. മന്ത്രിമാര്‍ തമ്മിലുള്ള കൂടിയാലോചനകള്‍ കൂടി ഉള്‍പ്പെടുന്ന ഈ പ്രക്രിയ വളരെ ദൈര്‍ഘ്യമേറിയതും സമയം എടുക്കുന്നതുമാണ്. ഗവണ്മെന്റിന്റെ ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കല്‍ നയത്തിന് അനുസൃതമായി ബ്ലോക്കുകള്‍/കരാര്‍ പ്രദേശങ്ങള്‍ അനുവദിച്ചുനല്‍കുന്നതിനുള്ള സമയദൈര്‍ഘ്യം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. പുതിയ ഹൈഡ്രോകാര്‍ബണ്‍ പര്യവേഷണ ലൈസന്‍സിംഗ് നയത്തിന്റെ അടിസ്ഥാനത്തില്‍ ലേലം ഒരു തുടര്‍ പ്രക്രിയ ആയിരിക്കും. വര്‍ഷത്തില്‍ രണ്ടുതവണ ബ്ലോക്കുകള്‍ അനുവദിക്കുകയും ചെയ്യും.
പശ്ചാത്തലം:
മുന്‍കാല നയഭരണസംവിധാനത്തില് നിന്നും തീര്‍ത്തും വ്യത്യസ്തമായി കേന്ദ്ര ഗവണ്മെന്റ് പര്യവേഷണ ഉല്‍പ്പാദന രംഗത്ത് പുതിയ ഹൈഡ്രോകാര്‍ബണ്‍ എക്പ്ലോഷേറന് ആന്റ് ലൈസന്‍സിംഗ് പോളിസി (ഹെല്പ്) 2016ല്‍ കൊണ്ടുവന്നു. വരുമാനം പങ്കുവയ്ക്കല്‍ കരാര്‍, പാരമ്പര്യവും അല്ലാത്തതുമായ ഹൈഡ്രോകാര്‍ബണ്‍ വിഭവങ്ങളുടെ പര്യവേഷണത്തിനും ഉല്‍പ്പാദനത്തിനും ഏക ലൈസന്‍സ്, വിപണത്തിനും വിലനിശ്ചയിക്കാനുമുള്ള സ്വാതന്ത്ര്യം തുടങ്ങിയവയാണ് പുതിയ നയഭരണസംവിധാനത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍. ഹെല്പ്പിന് കീഴിലുള്ള ഓപ്പണ്‍ ഏക്കറേജ് ലൈസന്‍സിംഗ് നയമാണ് ഇതിലെ ഏറ്റവും നൂതനമായ സവിശേഷത. ഇതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് തങ്ങളുടെ താല്‍പര്യത്തിനനുസൃതമായ ബ്ലോക്കുകള്‍ മറിച്ചെടുക്കാനും വര്‍ഷം മുഴുവന്‍ താല്പര്യപത്രം നല്‍കാനും കഴിയും. താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള മേഖലകളിലേക്ക് നല്‍കിയട്ടുള്ള താല്പര്യപത്രത്തിന്റെ (ഇ.ഒ.എല്‍) അടിസ്ഥാനത്തില്‍ ഓരോ ആറുമാസത്തിലൊരിക്കലും ലേലം വിളിക്കും.
2017 ജൂലൈ ഒന്നിന് ആരംഭിച്ച് 2017 നവംബര്‍ 15ന് അവസാനിച്ച ഓപ്പണ്‍ ഏക്കറേജ് ലൈസന്‍സിംഗ് നയത്തിന്റെ ആദ്യ പാദത്തില്‍ വന്‍പ്രതികരണമാണ് ലഭിച്ചത്. ആദ്യലേലത്തില്‍ പതിനൊന്ന് സംസ്ഥാനങ്ങളിലായി 59,282 ചരതുര;ശ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 55 ബ്ലോക്കുകളുടെ ലേലമാണ് നടന്നത്. ലേലനടപടികള്‍ കൈകാര്യം ചെയ്തത് സുരക്ഷിതമായ പ്രത്യേക ഇ-ബിഡിംഗ് പോര്‍ട്ടല്‍ മുഖേനയാണ്.
***