പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ത്യയും പോര്‍ച്ചുഗലും തമ്മില്‍ പൊതുഭരണ -ഭരണപരിഷ്‌ക്കാരരംഗങ്ങളിലെ പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് അനുമതി നല്‍കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള പേഴ്‌സണല്‍, പബ്ലിക്ക് ഗ്രീവിന്‍സസ് ആന്റ് പെന്‍ഷന്‍ മന്ത്രാലയത്തിന്റെ ഭരണ പരിഷ്‌ക്കരണ പൊതു പരാതി വകുപ്പും പോര്‍ച്ചുഗീസ് ഗവണ്‍മെന്റിന്റെ പ്രസിഡന്‍സി ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് നവീകരണ മന്ത്രാലയവുമാണ് ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നത്.
ഈ ധാരണാപത്രത്തിലൂടെ പോര്‍ച്ചുഗലിലെ ഉപഭോക്തൃകേന്ദ്രീകൃത പൊതുസേവന വിതരണ സമ്പ്രദായത്തെക്കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കും. പൊതുസേവന ക്രമീകണമേഖലയില്‍ ധ്രുതഗതിയിലുണ്ടാകുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ ഇതില്‍ നിന്നും ചില മികച്ച മാതൃകകളെ ഇന്ത്യന്‍ പൊതുസേവന മേഖലകളില്‍ ഉള്‍ക്കൊള്ളുന്നതിനും പ്രതിഫലിപ്പിക്കുന്നതിനും സാധിക്കും. ഇതിലൂടെ സംവിധാനം മെച്ചപ്പെടുത്താനുമാകും.
ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള സഹകരണത്തിന്റെ മേഖലകള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല.
1) ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം
2) ഭരണസംവിധാനങ്ങളുടെ ലളിതവല്‍ക്കരണവും റീ എഞ്ചിനീയറിംഗ് പ്രക്രിയയും
3) പൊതുസേവന വിതരണം
4) ജീവനക്കാരുടെ രൂപീകരണവും വികസനവും
5) പൊതുഭരണരംഗത്ത് മികച്ച ഭരണനടപടികളുടെ പങ്കുവയ്ക്കല്‍.
6) പൊതുപരാതി പരിഹാര സംവിധാനം
ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള സഹകരണം പ്രധാനമായും
1) മുതിര്‍ന്ന നിര്‍ദ്ദേശക സംവിധാനം രൂപീകരിക്കുകയും നിലവിലുള്ള സഹകരണവും യോജിച്ച പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങള്‍ ചേര്‍ന്ന് ചര്‍ച്ചചെയ്യുക.
2) മുകളില്‍ പറഞ്ഞ മേഖലകളിലെ അറിവുകളും പരിചയങ്ങളും പരസ്പര കൂടിയാലോചനകളിലൂടെ നിലവിലുള്ള അവസ്ഥകളിലൂടെയോ ഓണ്‍ലൈനായോ കൈമാറ്റം ചെയ്യുക.
3) പൊതുഭരണം, ഭരണപരിഷ്‌ക്കാരം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് ക്ഷണിക്കുകയും ഈ മേഖലയിലെ വിദഗ്ധരെ അയക്കുകയും ചെയ്യുക.
4) പൊതുഭരണം-ഭരണപരിഷ്‌ക്കാരം എന്നിവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങി ഇരുഭാഗത്ത് നിന്നും പുറത്തിറക്കുന്ന വിവിധ പ്രസിദ്ധീകരണങ്ങള്‍ കൈമാറ്റം ചെയ്യുക.
5) ശില്‍പ്പശാലകള്‍, സെമിനാറുകള്‍, യോഗങ്ങള്‍ തുടങ്ങിയ പഠന സന്ദര്‍ശനങ്ങളിലൂടെ അറിവുകളും പരിചയവും കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക.
6) പൊതുഭരണം-ഭരപരിഷ്‌ക്കാരം എന്നീ മേഖലകളില്‍ പരസ്പര സഹകരണത്തിനും യോജിച്ചുള്ള പ്രവര്‍ത്തനത്തിനും വേണ്ട മറ്റ് ഏതെങ്കിലും കാര്യങ്ങള്‍ പരിഗണിക്കപ്പെടേതുണ്ടെങ്കില്‍ ധാരണാപത്രം ഒപ്പുവച്ചവര്‍ ചേര്‍ന്ന് അതില്‍ തീരുമാനം എടുക്കും.
പൊതുഭരണം-ഭരണപരിഷ്‌ക്കാര രംഗത്തെ ഒരു സംയുക്ത കര്‍മ്മ ഗ്രൂപ്പിനായിരിക്കും ഈ ധാരണാപത്രം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം.