Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


മനുഷ്യരാശിയുടെ ക്ഷേമം കുടികൊള്ളുന്നത് പ്രകൃതിയെ സംരക്ഷിക്കുന്നതിലും ബഹുമാനിക്കുന്നതിലുമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യങ്ങൾ ഈ നീതിമാർഗ്ഗം ഉയർത്തിപ്പിടിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

“लोकपालाश्च ते सर्वे वासवप्रमुखास्तथा। ऋतवः षट् च ते सर्वे मासाः संवत्सराः क्षपाः॥

दिनानि च मुहूर्ताश्च स्वस्ति कुर्वन्तु ते सदा। श्रुतिः स्मृतिश्च धर्मश्च पातु त्वां पुत्र सर्वतः॥”

പ്രകൃതിയോടും നീതിയോടും ഇണങ്ങി ജീവിക്കുന്ന ജീവിതമാണ് സന്തോഷത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ക്ഷേമത്തിന്റെയും അടിത്തറയെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു. അതിനാൽ, ദിക്പാലകരും ഇന്ദ്രലോക ദേവ​ഗണങ്ങളും ആറ് ഋതുക്കളും എല്ലാ മാസങ്ങളും വർഷങ്ങളും രാവുകളും പകലുകളും ശുഭമുഹൂർത്തങ്ങളും എപ്പോഴും അനുഗ്രഹവും സമൃദ്ധിയും കൊണ്ടുവരട്ടെ. വേദങ്ങളും പവിത്രമായ പാരമ്പര്യങ്ങളും ധർമ്മവും എല്ലാവരെയും എല്ലാവിധത്തിലും എല്ലാക്കാലത്തും സംരക്ഷിക്കട്ടെ.

പ്രധാനമന്ത്രി X-ൽ കുറിച്ചു:

“प्रकृति के संरक्षण और सम्मान में ही मानवता का कल्याण निहित है। हमारी परंपरा भी हमें इसी धर्मसम्मत आचरण की प्रेरणा देती है।

लोकपालाश्च ते सर्वे वासवप्रमुखास्तथा। ऋतवः षट् च ते सर्वे मासाः संवत्सराः क्षपाः॥

दिनानि च मुहूर्ताश्च स्वस्ति कुर्वन्तु ते सदा। श्रुतिः स्मृतिश्च धर्मश्च पातु त्वां पुत्र सर्वतः॥”

***

NK