പിഎം ഇന്ത്യ
വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ മള്‍ട്ടി മോഡല്‍ പ്ലാറ്റ്‌ഫോം പ്രഗതിയിലൂടെ പ്രധാനമന്ത്രി വിവിധ വകുപ്പുകളുമായി ആശയവിനിമയം നടത്തി. പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. പോളിസി ആനുകൂല്യങ്ങള്‍, മണി ഓര്‍ഡറുകള്‍, പോസ്റ്റല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ എന്നീ സേവനങ്ങള്‍ നല്‍കുന്നത് കാര്യക്ഷമമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റെയില്‍വേ, റോഡ്. ഊര്‍ജ്ജം, വാര്‍ത്താവിനിമയം, കാര്‍ഷിക അടിസ്ഥാന സൗകര്യ മേഖലകളിലെ പ്രധാന പദ്ധതികള്‍ നടപ്പാക്കുന്നതിലെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു.
ഇടത് തീവ്രവാദം ശക്തമായ പ്രദേശങ്ങളില്‍ മൊബൈല്‍ കവറേജ് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് ആന്റ് സിസ്റ്റംസ് നടപ്പാക്കുന്നതിലെ പുരോഗതി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.