പിഎം ഇന്ത്യ
സദ്ഭരണത്തിനും പദ്ധതികള്‍ സമയബന്ധിതമായി പൂര്ത്തിടയാക്കുന്നതിനുമുള്ള വിവരസാങ്കേതികവിദ്യയിലധിഷ്ഠിതമായ പ്രഗതി സംവിധാനത്തിലൂടെയുള്ള ഏഴാമത് ആശയവിനിമയത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയുമായി ബന്ധപ്പെട്ട പരാതികള്‍ പ്രധാനമന്ത്രി വിശകലനംചെയ്തു. ജന്‍ ധന്‍ അക്കൗണ്ടുകള്‍ വഴി ലഭ്യമാവുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്ക്ക്ാ അറിവ് പകരാന്‍ മൊബൈല്ഫോപണ്വ ഴി പ്രത്യേക പ്രചാരണപരിപാടികള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി നിര്ദ്ദേനശിച്ചു.
റെയില്വേരയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍- പ്രത്യേകിച്ച് ശുചിത്വവുമായി ബന്ധപ്പെട്ടവ പ്രധാനമന്ത്രി പരിശോധിച്ചു. റെയില്വേര സ്‌റ്റേഷനുകളുടെയും ട്രെയിനുകളുടെയും ശുചിത്വം ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഇന്ത്യ-ബംഗ്ലാദേശ് അതിര്ത്തി യിലെ വേലികെട്ടല്‍ പ്രവര്‍ത്തിയുടെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു. ദേശീയസുരക്ഷയുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി പദ്ധതി എത്രയുംപെട്ടെന്ന് പൂര്ത്തി്യാക്കാന്‍ ബംഗ്ലാദേശുമായി അതിര്ത്തി പങ്കിടുന്ന അഞ്ച് സംസ്ഥാനങ്ങളില്നിംന്നുള്ള ചീഫ് സെക്രട്ടറിമാരോടാവശ്യപ്പെട്ടു.
ജമ്മു കാശ്മീര്‍, അസം, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, ഒഡീഷ, ജാര്ഖടണ്ഡ്, ഛത്തിസ്ഖഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ റോഡ്, റെയില്വേ,, ഊര്ജ്ജംദ, കല്ക്ക്രി, വിമാനത്താവളം എന്നീ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി ആരാഞ്ഞു. ഭൂട്ടാനിലെ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നിര്മാഥണ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
പുതുതായി ആധാര്കാ്ര്ഡ്് എടുക്കുന്നതിലെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ജന്‍ ധന്‍ അക്കൗണ്ടുകള്‍, ആധാര്‍ കാര്ഡുയകള്‍ എന്നിവവഴി പരമാവധി ആനുകൂല്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രയത്‌നിക്കാന്‍ പ്രധാനമന്ത്രി എല്ലാ ചീഫ് സെക്രട്ടറിമാരോടും ആവശ്യപ്പെട്ടു. ആനുകൂല്യങ്ങള്‍ പാഴായിപ്പോവുന്നത് തടയാനും ജനങ്ങള്ക്ക് പ്രയോജനം ലഭിക്കാനും ഇത് ഏറെ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Today's PRAGATI session focused on aspects relating to Jan Dhan Yojana. Also discussed issues relating to railways. pic.twitter.com/mTcHmJP6tU
— Narendra Modi (@narendramodi) November 4, 2015
Reviewed progress on fencing of India-Bangladesh border. As far as national security is concerned, there is no question of any compromise.
— Narendra Modi (@narendramodi) November 4, 2015
Had discussions on Aadhaar enrolment. Emphasised on providing benefits via Jan Dhan accounts & Aadhaar cards so that leakages are reduced.
— Narendra Modi (@narendramodi) November 4, 2015
Infra projects across J&K, Assam, Arunachal Pradesh, MP, AP, Odisha, Jharkhand, Chhattisgarh & Goa were discussed. https://t.co/GyVgB3PePy
— Narendra Modi (@narendramodi) November 4, 2015