പിഎം ഇന്ത്യ
|
ക്രമനമ്പർ |
ധാരണാപത്രം/കരാർ |
വിവരണം |
|
1. |
ഭൗമഭൗതിക പര്യവേക്ഷണ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം. |
അത്യാധുനിക ഭൗമഭൗതിക പര്യവേക്ഷണ രീതികളും നിർമിതബുദ്ധി സാങ്കേതികവിദ്യകളും ഉപയോഗിച്ച്, ധാതു പര്യവേക്ഷണ മേഖലയിൽ ഇന്ത്യ-ഇസ്രയേൽ സഹകരണം മെച്ചപ്പെടുത്തുന്നതാണ് ഈ ധാരണാപത്രം. ഡേറ്റ പങ്കിടൽ, നിക്ഷേപം, സുസ്ഥിര വിഭവവികസനം എന്നിവ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. |
|
2. |
ഗുജറാത്തിലെ ലോഥലിൽ ദേശീയ സമുദ്ര പൈതൃക സമുച്ചയം (NMHC) വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രം |
പ്രദർശനങ്ങൾ, ഗവേഷണം, പ്രസിദ്ധീകരണങ്ങൾ, വൈദഗ്ധ്യ കൈമാറ്റം എന്നിവയിലൂടെ ഇരുരാജ്യങ്ങളുടെയും പൊതുവായ സമുദ്ര പൈതൃകം ആഘോഷിക്കുന്നതിന് ഈ ധാരണാപത്രം ഇന്ത്യ-ഇസ്രയേൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നു. ഇതു ദേശീയ സമുദ്ര പൈതൃക സമുച്ചയത്തെ പിന്തുണയ്ക്കുന്നതിനും വിശാലമായ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. |
|
3. |
2026-2029 കാലയളവിലേക്കുള്ള സാംസ്കാരിക വിനിമയ പരിപാടി |
സംഗീതം, നാടകം, ദൃശ്യകലകൾ, നൃത്തം, മറ്റു സർഗാത്മക മേഖലകൾ എന്നിവയിലെ വിനിമയങ്ങളിലൂടെ ഈ സാംസ്കാരിക വിനിമയ പരിപാടി ഇന്ത്യ-ഇസ്രയേൽ സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നു. മേളകൾ, ശിൽപ്പശാലകൾ, വിദഗ്ധ സന്ദർശനങ്ങൾ എന്നിവയിലൂടെ പരസ്പരധാരണ ആഴത്തിലാക്കാൻ ഇതു സഹായിക്കുന്നു. |
|
4. |
UPI നടപ്പാക്കൽ സംബന്ധിച്ച് NPCI ഇന്റർനാഷണലും (NIPL) ഇസ്രയേലിലെ MASAV-ഉം തമ്മിലുള്ള ധാരണാപത്രം |
ഏകീകൃത പണമിടപാടു സംവിധാനം (UPI) വഴി ഇന്ത്യയും ഇസ്രയേലും തമ്മിൽ അതിർത്തികൾക്കതീതമായ പണമയക്കൽ സാധ്യമാക്കാൻ ഈ ധാരണാപത്രം ലക്ഷ്യമിടുന്നു. |
|
5. |
ഇന്ത്യ-ഇസ്രയേൽ കാർഷിക നൂതനാശയ കേന്ദ്രം (IINCA) സ്ഥാപിക്കുന്നതു സംബന്ധിച്ച് ICAR-ഉം MASHAV-ഉം തമ്മിലുള്ള ധാരണാപത്രം |
സൂക്ഷ്മക്കൃഷി, ഉപഗ്രഹാധിഷ്ഠിത ജലസേചനം, അത്യാധുനിക യന്ത്രസാമഗ്രികൾ, സംയോജിത കീടനിയന്ത്രണം തുടങ്ങിയ അടുത്തതലമുറ കാർഷിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി ICAR-ൽ സംയുക്ത നൂതനാശയ കേന്ദ്രം സ്ഥാപിക്കാൻ ഈ ധാരണാപത്രം ലക്ഷ്യമിടുന്നു. കൂടാതെ വിത്തുകളുടെയും ജനിതകദ്രവ്യങ്ങളുടെയും കൈമാറ്റം, പ്രദർശനങ്ങൾ, വിളവെടുപ്പിനു ശേഷമുള്ള പ്രതിവിധികൾ, നൈപുണ്യവികസനം എന്നിവയ്ക്കും ഇതു പിന്തുണ നൽകുന്നു. |
|
6. |
ഹൊറൈസൺ സ്കാനിങ് മേഖലയിലെ സഹകരണത്തിനുള്ള ഉദ്ദേശ്യ പ്രഖ്യാപനം |
തന്ത്രപരമായ മുൻകരുതൽ, അപകടസാധ്യത വിലയിരുത്തൽ, സാങ്കേതികവിദ്യ ആസൂത്രണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക ഹൊറൈസൺ സ്കാനിങ് മേഖലയിൽ ഇന്ത്യ-ഇസ്രയേൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ താൽപ്പര്യപത്രം (DoI). സംയുക്തഗവേഷണം, ശേഷിവികസനം, നിർമിതബുദ്ധി അധിഷ്ഠിത ഉപകരണങ്ങൾ എന്നിവയിലൂടെയാണ് ഇതു നടപ്പാക്കുന്നത്. |
|
7. |
മത്സ്യബന്ധന-ജലജീവിക്കൃഷി മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം |
അത്യാധുനിക സംവിധാനങ്ങൾ, രോഗനിയന്ത്രണം, കടൽക്കൃഷി, കടൽപ്പായൽ കൃഷി എന്നിവയുൾപ്പെടെ സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ മത്സ്യബന്ധന-ജലജീവിക്കൃഷി മേഖലകളിൽ ഇന്ത്യ-ഇസ്രയേൽ സഹകരണം ഈ ധാരണാപത്രം മെച്ചപ്പെടുത്തും. ഗവേഷണവും വികസനവും, വ്യാപാരം, പരിശീലനം, നൂതനാശയങ്ങൾ, മികവിന്റെ കേന്ദ്രം എന്നിവയിലൂടെ ഇതു സാധ്യമാക്കും. |
|
8. |
ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയും (IFSCA) ഇസ്രയേൽ സെക്യൂരിറ്റീസ് അതോറിറ്റിയും (ISA) തമ്മിലുള്ള ധാരണാപത്രം |
ഫിൻടെക്, റെഗ്ടെക് മേഖലകളിലെ സഹകരണം, വിവരങ്ങളുടെ കൈമാറ്റം, മികച്ച പ്രവർത്തനരീതികൾ, പ്രധാന മേഖലകളിലെ വികസനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ ധനകാര്യ സേവനരംഗത്തു സഹകരണം മെച്ചപ്പെടുത്താൻ അധികൃതർ ലക്ഷ്യമിടുന്നു. ഇതിലൂടെ നൂതനാശയങ്ങൾക്കും സാങ്കേതികവിദ്യകൾക്കും മുൻഗണന നൽകുന്ന ആവാസവ്യവസ്ഥ വളർത്തിയെടുക്കാൻ സാധിക്കും. |
|
9. |
വാണിജ്യ-സേവന മേഖലയിലെ തൊഴിൽ ചലനാത്മകത സംബന്ധിച്ച നടപ്പാക്കൽ ചിട്ടവട്ടങ്ങൾ |
റീട്ടെയ്ൽ, ക്ലീനിങ്, ലോജിസ്റ്റിക്സ്, വെയർഹൗസിങ്, ഭക്ഷ്യസംസ്കരണം, അതിഥിസൽക്കാരം, പുനഃചംക്രമണം തുടങ്ങിയ മേഖലകളിൽ നിയന്ത്രിത മാർഗങ്ങളിലൂടെ ഇന്ത്യൻ തൊഴിലാളികൾക്ക് ഇസ്രയേലിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ ഈ ചിട്ടവട്ടങ്ങൾ സഹായിക്കുന്നു. |
|
10. |
ഉൽപ്പാദന മേഖലയിലെ തൊഴിൽ ചലനാത്മകത സംബന്ധിച്ച നടപ്പാക്കൽ ചിട്ടവട്ടങ്ങൾ |
വസ്ത്രവ്യാപാരം, ലോഹങ്ങൾ, ഇലക്ട്രോണിക്സ്, രാസവസ്തുക്കൾ, ഭക്ഷ്യസംസ്കരണം, മരം-കടലാസ് വ്യവസായങ്ങൾ, പ്ലാസ്റ്റിക്, റബ്ബർ തുടങ്ങി വിവിധ നിർമാണ വ്യവസായങ്ങളിലെയും മറ്റു വ്യാവസായിക മേഖലകളിലെയും നിയമനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. |
|
11. |
റസ്റ്റോറന്റ് മേഖലയിലെ തൊഴിൽ ചലനാത്മകത സംബന്ധിച്ച നടപ്പാക്കൽ ചിട്ടവട്ടങ്ങൾ |
റെസ്റ്റോറന്റുകൾ, കഫേകൾ, മറ്റു ഭക്ഷണ നിർമാണ-വിൽപ്പന സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. |
|
12. |
നിർമിതബുദ്ധി ഉപയോഗത്തിലൂടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രം |
നൂതനമായ അധ്യാപന രീതികൾ, അധ്യാപക വികസനം, നിയന്ത്രണ ചട്ടക്കൂടുകൾ, നിർമിതബുദ്ധി തുല്യമായി ലഭ്യമാക്കൽ, ഗവേഷണ കൈമാറ്റം എന്നിവയുൾപ്പെടെയുള്ള നിർമിതബുദ്ധി അധിഷ്ഠിത മനുഷ്യകേന്ദ്രീകൃത പഠനരീതികൾ വികസിപ്പിക്കുന്നതിൽ ഈ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, ഏവരെയും ഉൾക്കൊള്ളുന്നതും ഭാവിക്കു സജ്ജമായതുമായ വിദ്യാഭ്യാസത്തിനായി നിർമിതബുദ്ധി, ഡേറ്റ സാക്ഷരത എന്നിവയെ വിദ്യാഭ്യാസ പദ്ധതിയുമായി സംയോജിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. |
|
13. |
ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ്യൽ ആർബിട്രേഷനും (IICA) ഇന്ത്യൻ കൗൺസിൽ ഓഫ് ആർബിട്രേഷനും (ICA) തമ്മിലുള്ള സഹകരണ കരാർ |
അറിവു പങ്കിടൽ, മികച്ച പ്രവർത്തനരീതികൾ, സംയുക്ത പരിശീലനം എന്നിവയിലൂടെ മധ്യസ്ഥതീർപ്പ്-ഇടനിലനിൽക്കൽ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഈ കരാർ ലക്ഷ്യമിടുന്നു. ഇരുരാജ്യങ്ങളുടെയും ഈ രംഗത്തെ വൈദഗ്ധ്യം ശക്തിപ്പെടുത്താൻ ഇതു സഹായിക്കും. |
|
14. |
ഇന്ത്യ-ഇസ്രയേൽ CEO ഫോറത്തിന്റെ നാലാമതു റിപ്പോർട്ട് അവതരണം |
നാലാമത് CEO ഫോറം 2025 നവംബറിൽ ഇസ്രയേലിൽ നടക്കുകയും ഇരുഭാഗത്തെയും ഗവണ്മെന്റുകൾക്കു സംയുക്തറിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. വ്യവസായ പ്രവണതകൾക്കനുസരിച്ചു നയങ്ങൾ രൂപപ്പെടുത്തുന്നതിനും, പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, വിവരങ്ങൾ വിശകലനം ചെയ്തുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനുമാവശ്യമായ ഉൾക്കാഴ്ചകളും നിർദേശങ്ങളും ഈ റിപ്പോർട്ട് നൽകുന്നു. |
|
15. |
നാളന്ദ സർവകലാശാലയും ജറുസലേം ഹീബ്രു സർവകലാശാലയും (HUJI) തമ്മിലുള്ള ധാരണാപത്രം |
ബുദ്ധമത പഠനം, പുരാവസ്തു ശാസ്ത്രം, ഗണിതം, അന്താരാഷ്ട്ര ബന്ധങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഇരുസർവകലാശാലകളും തമ്മിലുള്ള അധ്യാപക-വിദ്യാർഥി കൈമാറ്റത്തിന് ഈ ധാരണാപത്രം ചട്ടക്കൂടു രൂപീകരിക്കുന്നു. |
|
16. |
ഇന്ത്യയിൽ ഇൻഡോ-ഇസ്രയേൽ സൈബർ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതു സംബന്ധിച്ച ഉദ്ദേശ്യപത്രം |
സൈബർ സുരക്ഷയിലെ മികച്ച പ്രവർത്തനരീതികൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പ്രതിരോധശേഷി എന്നിവ പ്രദർശിപ്പിക്കുന്നതിനായി ഇന്ത്യയിൽ മികവിന്റെ സംയുക്ത സൈബർ കേന്ദ്രം സ്ഥാപിക്കാൻ ഈ താൽപ്പര്യപത്രം (LoI) ലക്ഷ്യമിടുന്നു. ഗവണ്മെന്റ്, വ്യവസായ മേഖല, അക്കാദമികരംഗം എന്നിവയ്ക്കിടയിൽ സഹകരണം വളർത്താൻ ഇതു സഹായിക്കുന്നു. |
|
17. |
നിർമിതബുദ്ധി മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം |
സുസ്ഥിരമായ വികസനത്തിനായി നിർമിതബുദ്ധി വികസനം, ശേഷി വികസനം എന്നിവയിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ ധാരണാപത്രം. ധാർമികമായ നിർമിതബുദ്ധി ഉപയോഗം, പൊതുജനമേഖലകളിലെ പ്രയോഗങ്ങൾ, അക്കാദമിക ഗവേഷണം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവയ്ക്ക് ഇതു പിന്തുണ നൽകുന്നു. |
പ്രഖ്യാപനങ്ങൾ
1. പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള ബന്ധത്തിന്റെ ഉയർച്ച
2. ശാസ്ത്ര-സാങ്കേതിക വിദ്യയിലുള്ള JCM മന്ത്രിതലത്തിലേക്ക് ഉയർത്തി.
3. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ നേതൃത്വത്തിൽ സുപ്രധാനവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ സഹകരിക്കുന്നതിനുള്ള സംരംഭം.
4. സാമ്പത്തിക സംവാദം.
5. ടെക്-ഗേറ്റ്‌വേ സംരംഭം
6. കാർഷിക ഗവേഷണത്തിൽ 20 സംയുക്ത ഫെലോഷിപ്പുകൾ.
7. സംയുക്ത ഗവേഷണങ്ങൾക്കായുള്ള ഇരുപക്ഷത്തിന്റെയും വിഹിതത്തിൽ വർധന.
8. അടുത്ത 5 വർഷത്തിനുള്ളിൽ 50,000 ഇന്ത്യൻ തൊഴിലാളികൾ വരെയുള്ള ക്വാട്ട
9. ഇന്ത്യ-ഇസ്രയേൽ അക്കാദമിക സഹകരണ വേദി
10. ഇന്ത്യ-ഇസ്രയേൽ പാർലമെന്ററി സൗഹൃദസംഘം
-SK-
PM @narendramodi and PM @netanyahu held extensive discussions and announced to elevate India-Israel ties to a Special Strategic Partnership.
— PMO India (@PMOIndia) February 26, 2026
The leaders agreed to strengthen cooperation in trade and emerging technologies, including the launch of a Critical and Emerging… pic.twitter.com/zEdRdvBWYs
Today’s discussions with PM Netanyahu were very fruitful. We’ve taken a historic decision to elevate our time-tested partnership to a Special Strategic Partnership. This decision reflects the aspirations of the people of both countries.@netanyahu pic.twitter.com/zXJr2re3Mb
— Narendra Modi (@narendramodi) February 26, 2026
We discussed giving new direction and greater momentum to our cooperation. This includes economic and trade linkages. We have decided to establish a Critical and Emerging Technologies Partnership. This will accelerate cooperation in many futuristic areas.
— Narendra Modi (@narendramodi) February 26, 2026
Agriculture is a key area where India and Israel are working closely. In today’s talks, it was decided to increase the number of Centres of Excellence to 100. This will greatly benefit farmers.
— Narendra Modi (@narendramodi) February 26, 2026
הדיונים היום עם ראש הממשלה נתניהו היו פוריים מאוד. קיבלנו החלטה היסטורית להעלות את השותפות המוכחת שלנו ל'שותפות אסטרטגית מיוחדת'. החלטה זו משקפת את שאיפותיהם של אזרחי שתי המדינות.@netanyahu pic.twitter.com/Wc6CPkzoPS
— Narendra Modi (@narendramodi) February 26, 2026
דנו במתן כיוון חדש ומומנטום רב יותר לשיתוף הפעולה שלנו. זה כולל קשרים כלכליים ומסחריים. החלטנו להקים 'שותפות לטכנולוגיות קריטיות ומתפתחות'. זה יאיץ את שיתוף הפעולה בתחומים עתידניים רבים.
— Narendra Modi (@narendramodi) February 26, 2026
חקלאות היא תחום מפתח שבו הודו וישראל עובדות בשיתוף פעולה הדוק. בשיחות היום הוחלט להגדיל את מספר 'מרכזי המצוינות' ל 100. הדבר יועיל רבות לחקלאים.
— Narendra Modi (@narendramodi) February 26, 2026