Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഉപഭോക്തൃ അവകാശദിന ആശംസകള്‍; ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ആഹ്വാനം


ലോക ഉപഭോക്തൃ അവകാശ ദിനത്തില്‍ ഉപഭോക്താക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്തു.

‘നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിന്റെ അടിസ്ഥാനമായ വാങ്ങല്‍ശേഷിക്ക് ഉടമയായ ഉപഭോക്താവിന് ലോക ഉപഭോക്തൃ അവകാശ ദിനത്തില്‍ ആശംസകള്‍ നേരുന്നു.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നതിന് ഉതകുന്ന പല പദ്ധതികളും നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യാ ഗവണ്‍മെന്റ്.

ഈ ലോക ഉപഭോക്തൃ അവകാശ ദിനത്തില്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്കു മാറാനും അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാനും ഞാന്‍ ഉപഭോക്താക്കളോട് ആഹ്വാനം ചെയ്യുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.