Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ എക്സ് അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം 100 ദശലക്ഷം കവിഞ്ഞു


സമൂഹമാധ്യമവേദിയായ ‘എക്സി’ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം നൂറുദശലക്ഷം കവിഞ്ഞു. എക്സിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോകരാഷ്ട്രത്തലവനായി തുടരുകയാണു ശ്രീ മോദി.

“എക്സിൽ നൂറുദശലക്ഷം!

ഈ ഊർജസ്വലമായ മാധ്യമത്തിൽ സജീവമാകാൻ കഴിയുന്നതിലും ചർച്ചകൾ, സംവാദങ്ങൾ, ഉൾക്കാഴ്ചകൾ, ജനങ്ങളുടെ ആശീർവാദങ്ങൾ, ക്രിയാത്മക വിമർശനങ്ങൾ തുടങ്ങിയവ ആസ്വദിക്കാൻ കഴിയുന്നതിലും സന്തോഷമുണ്ട്.

ഭാവിയിലും സമാനമായ ആകർഷകമായ സമയത്തിനായി കാത്തിരിക്കുന്നു.”: എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

NS