പിഎം ഇന്ത്യ
ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലാ കോടതിയില്‍ 180 കിലോവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റ് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ഇന്ന് (02 ഒക്ടോബര്‍, 2015) ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി ദിനത്തില്‍ തന്നെ ഒരു സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം ചെയ്യാനായത് ഏറെ ഉചിതമായതായി ആദിവാസി സ്ത്രീകളടക്കം നിരവധിപേര്‍ പങ്കെടുത്ത സദസ്സിനെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കേണ്ടതെങ്ങനെയാണെന്ന് മഹാത്മാഗാന്ധി എപ്പോഴും തന്റെ ചിന്തകളിലൂടെയും പ്രവൃത്തിയിലൂടെയും കാണിച്ചുതന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈയിടെ ഐക്യരാഷ്ട്രസഭയിലേക്ക് നടത്തിയ തന്റെ സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി അവിടെ സന്നിഹിതരായിരുന്ന എല്ലാ നേതാക്കളും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചതായി വ്യക്തമാക്കി. ഈ കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ത്യ ഉത്തരവാദികളല്ലെന്നും പ്രകൃതിയെ ഉപദ്രവിക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനവസമൂഹത്തെ ദുരന്തത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നത് ഈ ശ്രമത്തിന്റെ ഭാഗമായാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കല്‍ക്കരി സമൃദ്ധമായുള്ള ജാര്‍ഖണ്ഡിലെ ഒരു ജില്ലാ കോടതി സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വൈദ്യുതി ഇല്ലാത്തതുകാരണം കോടതി നടപടികള്‍ തടസ്സപ്പെട്ട സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും അതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഊര്‍ജ്ജം സംരക്ഷിക്കാനും വൈദ്യുതിബില്ലില്‍ കുറവുവരുത്താനുമായി എല്‍.ഇ.ഡി വിളക്കുകള്‍ ഉപയോഗിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി ശ്രീ.ലാല്‍ബഹദൂര്‍ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ ജന്‍മവാര്‍ഷികവേളയില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സുവര്‍ണജൂബിലി ഈയിടെ രാഷ്ട്രം ആഘോഷിച്ചതായും ലാല്‍ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ഈ വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. താഷ്‌കെന്റിലേക്ക് താന്‍ നടത്തിയ സന്ദര്‍ശനവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാച്ഛാദനം ചെയ്തകാര്യവും പ്രധാനമന്ത്രി അനുസ്മരിച്ചു.
ദുംകയില്‍ പ്രധാനമന്ത്രി മുദ്രാ യോജനയ്ക്കുകീഴില്‍ മെഗാ വായ്പാവിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി അഞ്ച് ഗുണഭോക്താക്കള്‍ക്ക് വായ്പാരേഖകളും മുദ്രാ കാര്‍ഡുകളും കൈമാറി. ഖുന്തിയിലും ദുംകയിലും ധാരാളമായെത്തിയ ജനങ്ങള്‍ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ വികസനത്തിനായി എത്രമാത്രം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതില്‍ സംസ്ഥാനം ഗണ്യമായ പുരോഗതി കൈവരിച്ചതായി അടുത്തിടെയുള്ള ഒരു ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് സംസ്ഥാന ഗവണ്‍മെന്റിനേയും ജനങ്ങളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രധാനമന്ത്രി മുദ്ര യോജനയ്ക്കുകീഴില്‍ ഇതുവരെ 42 ലക്ഷം ജനങ്ങള്‍ക്ക് വായ്പ അനുവദിച്ചതായും 26,000 കോടിരൂപ വിതരണം ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് വികസിപ്പിക്കാനും പണംകടംകൊടുക്കുന്നവരുടെ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 20 ലക്ഷംപേര്‍ വനിതകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുവരെ 31 ലക്ഷം ജനങ്ങള്‍ എല്‍.പി.ജി സബ്‌സിഡി വേണ്ടെന്നു വെച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. സബ്‌സിഡി വേണ്ടെന്നുവച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ പ്രധാനമന്ത്രി ഏറ്റവും ആവശ്യമുള്ളവര്‍ക്കും പാവങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുമെവന്ന് വ്യക്തമാക്കി.
ദുംക ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള മാലുതി ക്ഷേത്രസമുച്ചയത്തിന്റെ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി ദ്രൗപതി മുര്‍മു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബര്‍ ദാസ് എന്നിവര്‍ ഖുന്തിയിലേയും ദുംകയിലേയും ചടങ്ങുകളില്‍ പങ്കെടുത്തു. കേന്ദ്ര പെട്രോളിയംവകുപ്പ് സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ധനകാര്യ സഹമന്ത്രി ശ്രീ.ജയന്ത് സിന്‍ഹ എന്നിവര്‍ ദുംകയിലെ ചടങ്ങില്‍ പങ്കെടുത്തു.
PM @narendramodi in Jharkhand. Watch the programme in Khuntidistrict. https://t.co/qYP80eEi4d
— PMO India (@PMOIndia) October 2, 2015
Today we pay homage to Mahatma Gandhi and LalBahadurShastriji: PM @narendramodi begins his speech https://t.co/qYP80emGFD
— PMO India (@PMOIndia) October 2, 2015
Why did I go to a district court, all the way to Khunti, Jharkhand? My speech on solar energy explains. http://t.co/7D5kSGq8MR
— Narendra Modi (@narendramodi) October 2, 2015
Our culture never permits the exploitation of nature and natural resources: PM @narendramodi https://t.co/qYP80emGFD
— PMO India (@PMOIndia) October 2, 2015
If Guj& Raj think of solar energy people will say it is understandable, they have no coal. But when Jharkhand does so, it is noticed: PM
— PMO India (@PMOIndia) October 2, 2015
Do you want your power bills to reduce? Then think of LED bulbs: PM @narendramodi https://t.co/qYP80eEi4d
— PMO India (@PMOIndia) October 2, 2015
The atmosphere here indicates how Jharkhand has come fully on the path of development: PM
— PMO India (@PMOIndia) October 2, 2015
PM @narendramodi takes note of the progress in Jharkhand, including the much improved 'ease of doing rankings' https://t.co/l8ZqTRNwLA
— PMO India (@PMOIndia) October 2, 2015
A traditional welcome in Jharkhand. http://t.co/sL6OOgvSMU https://t.co/dtafuGYmCj
— NarendraModi(@narendramodi) October 2, 2015
If Jan DhanYojanaopened gates of banks for the poor, MUDRA is about enabling access to credit & other facilities. http://t.co/M0zdGXtrXW
— NarendraModi(@narendramodi) October 2, 2015
बिहारकोसामंतवाद,पूंजीवाद,अहंकारवाद, अलगाववाद,वंशवादनहींबल्किविकासवादचाहिए। http://t.co/vkOiAz8Q07
— NarendraModi(@narendramodi) October 2, 2015