Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ആവാസ് യോജനപ്രകാരമുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി പദ്ധതിയുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


ഇടത്തരം വരുമാനക്കാര്‍ക്ക് പുതിയ വായ്പാ ബന്ധിത സബ്‌സിഡി പദ്ധതി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം താഴെപ്പറയുന്ന തീരുമാനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

1) പ്രധാനമന്ത്രി ആവാസ് യോജന(അര്‍ബന്‍) മിഷന്‍ പ്രകാരമുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി വായ്പയുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷത്തേക്ക് നീട്ടിയത്. (ഒപ്പം ഈ പദ്ധതിയെ ഇ.ഡബ്ല്യൂ. എസ്./ എല്‍.ഐ.ജി വിഭാഗങ്ങള്‍ക്കുള്ള സി.എല്‍.എസ്.എസ് എന്ന് പുനര്‍നാമകരണം ചെയ്യും. അതായത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും കുറഞ്ഞവരുമാനക്കാര്‍ക്കുമുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം എന്നാക്കി ഇത് മാറ്റും).
2) ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കിക്കൊണ്ട് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം ഫോര്‍ എം.ഐ.ജി എന്നൊരു പുതിയ പദ്ധതിയും കൊണ്ടുവരും.

3) ഇപ്പോള്‍ ഇ.ഡബ്ല്യൂ. എസ്./ എല്‍.ഐ.ജി വിഭാഗങ്ങള്‍ക്കുള്ള സി.എല്‍.എസ്.എസ് എന്ന് പുനര്‍നാമകരണം ചെയ്ത, പി.എം.എ.വൈ (അര്‍ബന്‍) സി.എല്‍.എസ്.എസ്. പദ്ധതിയുമായി ധാരണാപത്രത്തിലേര്‍പ്പെട്ടിട്ടുള്ള പ്രാഥമിക വായ്പാ സ്ഥാപനങ്ങള്‍ക്ക് അവരുടെ ധാരണാപത്രം സി.എല്‍.എസ്.എസ്-എം.ഐ.ജിയുമായി വ്യാപിപ്പിക്കാനും അവസരമുണ്ടാകും.

4) പ്രാഥമിക വായ്പാ സ്ഥാപനങ്ങള്‍ക്ക് വായ്പകള്‍ അനുവദിക്കുന്നതിനുള്ള പ്രോസസിംഗ് ഫീസ് ഏര്‍പ്പെടുത്തുന്നതിനും അവ യുക്തിസഹമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.

5) ബജറ്റ് എസ്റ്റിമേറ്റില്‍ തന്നെ പ്രാരംഭഘട്ടമായി സി.എല്‍.എസ്.എസ്.- എം.ഐ.ജിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തും.

6) ബന്ധപ്പെട്ട മന്ത്രിമാരുടെ അനുമതിയോടെ സി.എല്‍.എസ്.എസ്.-എം.ഐ.ജിക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട മാര്‍ഗ്ഗരേഖകള്‍ നല്‍കും.

ലക്ഷ്യങ്ങള്‍

1) എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും കുറഞ്ഞവരുമാനക്കാര്‍ക്കും പദ്ധതി കൂടുതല്‍ പ്രയോജനപ്പെടുത്തുക.

2) കുടുതല്‍ ഇടത്തരം വരുമാനക്കാരില്‍ പദ്ധതി എത്തിക്കുക.

3) പ്രാഥമിക വായ്പാ സ്ഥാപനങ്ങളുടെ നടപടിക്രമങ്ങള്‍ ലഘുവാക്കുക.

4) പ്രാഥമിക വായ്പാ സ്ഥാപനങ്ങളെ കുടുതലായി ഭവന-നഗരവികസന പദ്ധതികളില്‍ പങ്കാളികളാക്കുന്നതിന് വേണ്ട പ്രോത്സാഹന സഹായങ്ങള്‍ നല്‍കുക.

5) ആവശ്യമുള്ള ഫണ്ട് ബജറ്റിലൂടെ തന്നെ ലഭ്യമാക്കുക.

6) നടപടിക്രമങ്ങളും നടപ്പാക്കലും സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.

ഈ പദ്ധതി കൂടുതല്‍ പേരിലേക്ക് എത്തുന്നതോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും കുറഞ്ഞ വരുമാനക്കാരും ഇടത്തരം വരുമാനക്കാരും നല്ലതോതില്‍ ഇതുമായി സഹകരിക്കും. അതിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും 2022 ഓടെ പാര്‍പ്പിടം എന്ന ലക്ഷ്യം നേടാനാകും. സമത്വവും സമഗ്രതയും എന്ന ലക്ഷ്യം അതിലൂടെ സാക്ഷാത്കരിക്കാനാകും.

പ്രാഥമിക വായ്പാ സ്ഥാപനങ്ങള്‍ അവരുടേതായ മാര്‍ഗ്ഗങ്ങളിലൂടെ ഗുണഭോക്താവിന്റെ യോഗ്യത ബോദ്ധ്യപ്പെട്ടുകഴിഞ്ഞാല്‍ ഭവനവായ്പ അക്കൗണ്ടിലൂടെ അവരുടെ പലിശ സബ്‌സിഡി വിതരണം ചെയ്യും.

ഇടത്തരം വരുമാനക്കാര്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്നതിനുള്ള തീരുമാനം ഈ വിഭാഗത്തിലുള്ളവരുടെ ഭവന ആവശ്യങ്ങള്‍ സാധിക്കുന്നതിനുള്ള നൂതന പദ്ധതിയായിരിക്കും.