പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2015 ഡിസംബര്‍ 18 മുതല്‍ 20 വരെ ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.
ഭൂജിലാണ് പ്രധാനമന്ത്രി എത്തുക. ലണ്ടനിലെ ഓണറബിള്‍ സൊസൈറ്റി ഓഫ് ദി ഇന്നര്‍ ടെംബിള്‍ ശ്യംജി കൃഷ്ണ വര്‍മ്മയ്ക്ക് ബാറിലെ അംഗത്വം മരണാനന്തരം പുനസ്ഥാപിച്ച് കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അദ്ദേഹം ഗുജറാത്തു മുഖ്യമന്ത്രി ശ്രീമതി. ആനന്ദിബെന്‍ പട്ടേലിന് കൈമാറും. കഴിഞ്ഞ മാസം ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോഴാണ് പ്രധാനമന്ത്രി സര്‍ട്ടിഫിക്കറ്റ് കൈപറ്റിയത്.
പ്രധാനമന്ത്രി പിന്നീട് ധോര്‍ഡോയിലേയ്ക്ക് പോകും. അവിടെ 18 മുതല്‍ 20 വരെ നടക്കുന്ന ഡി.ജി.പി. മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കും.