Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കായികതാരങ്ങളെ കാണും, റിയോ ഒളിമ്പിക്‌സിനായി ആശംസകള്‍ നേരും


റിയോ ഡി ജെനേറോ ഒളിമ്പിക്‌സില്‍ യോഗ്യത നേടി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തും.

തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ മനേക്ഷ്വാ സെന്ററിലാണ് ശ്രീ നരേന്ദ്ര മോദി ഒളിമ്പിക്‌സ് കായിക താരങ്ങളെ കാണുക. ഇതുവരെ 13 ഇനങ്ങളില്‍ നിന്നായി നൂറോളം കായികതാരങ്ങള്‍ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്.

പ്രധാനമന്ത്രി ഈ കായിക പ്രതിഭകളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുകയും ലോകത്തിലെ ഏറ്റവും വലിയ കായിക വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിന് അവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യും.