Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗംഗാ ആരതിയിൽ പങ്കെടുത്തു, മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി, കാശിയിലെ പ്രധാന വികസന പദ്ധതികൾ പരിശോധിച്ചു

പ്രധാനമന്ത്രി ഗംഗാ ആരതിയിൽ പങ്കെടുത്തു, മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി, കാശിയിലെ പ്രധാന വികസന പദ്ധതികൾ പരിശോധിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വാരണാസിയിൽ ബാബ വിശ്വനാഥ് ധാമിന്റെ ഉദ്‌ഘാടനത്തിനു ശേഷം തന്റെ മറ്റു പരിപാടികളിൽ  തുടർന്ന്  പങ്കെടുത്തു. പിന്നീട് തിങ്കളാഴ്ച  വൈകുന്നേരം പ്രധാനമന്ത്രി ഗംഗാ ആരതിയിൽ പങ്കെടുത്തു.

കാശിയിലെ ആരതി എപ്പോഴും ഹൃദയത്തിൽ പുതിയ ഊർജ്ജം നിറയ്ക്കുന്നുവെന്ന് ഗംഗാ ആരതിയെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“കാശിയിലെ ഗംഗാ ആരതി എല്ലായ്‌പ്പോഴും ആന്തരിക ആത്മാവിനെ പുതിയ ഊർജ്ജം കൊണ്ട് നിറയ്ക്കുന്നു. ഇന്ന്, കാശിയുടെ വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന് ശേഷം, ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയിൽ പങ്കെടുക്കുകയും  കൃപയ്ക്കായി ഗംഗാ മാതാവിനെ  വണങ്ങുകയും ചെയ്തു. നമാമി ഗംഗേ തവ് പാദ പങ്കജം.”

****