Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗുജറാത്തിലെ ഹസീറയിലുള്ള എൽ ആൻഡ് ടി സമുച്ചയം സന്ദർശിച്ചു

പ്രധാനമന്ത്രി ഗുജറാത്തിലെ ഹസീറയിലുള്ള എൽ ആൻഡ് ടി സമുച്ചയം സന്ദർശിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഹസീറയിലുള്ള ലാർസൻ ആൻഡ് ടൂബ്രോ (L&T) സമുച്ചയം സന്ദർശിച്ചു. വിവിധ മേഖലകളിൽ കമ്പനി വികസിപ്പിച്ചെടുക്കുന്ന അതിനൂതനാശയങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു.

ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിൽ എൽ ആൻഡ് ടി വഹിക്കുന്ന സുപ്രധാന പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. സന്ദർശനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച ശ്രീ മോദി, ഈ സ്ഥാപനം കൈവരിച്ച എഞ്ചിനീയറിംഗ് നേട്ടങ്ങളെയും പുരോഗതികളെയും അഭിനന്ദിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു: 

“ഇന്ന് ഉച്ചതിരിഞ്ഞ് ഹസീറയിലെ എൽ ആൻഡ് ടി സമുച്ചയം സന്ദർശിച്ചു. വിവിധ മേഖലകളിലെ അവരുടെ ചില അതിനൂതന ആശയങ്ങൾക്ക്  സാക്ഷ്യം വഹിച്ചു. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിൽ എൽ ആൻഡ് ടി വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്.”

 

“Here are some more glimpses from the visit to the L&T complex in Hazira, Gujarat.”

 

-NK-