പിഎം ഇന്ത്യ
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.
ഇന്ത്യ-ഇസ്രയേൽ പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലെ സുസ്ഥിര പുരോഗതി ഇരുനേതാക്കളും വിലയിരുത്തുകയും ഇരുരാജ്യങ്ങളുടെയും പരസ്പര നന്മയ്ക്കായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹുവും പ്രധാനമന്ത്രി മോദിയും കാഴ്ചപ്പാടുകൾ പങ്കുവച്ചു.
തുടർന്നും സമ്പർക്കം പുലർത്താൻ ഇരുനേതാക്കളും ധാരണയായി.
-NK-