Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ സന്ത് കബീര്‍ നഗര്‍ സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജൂണ്‍ 28) ഉത്തര്‍ പ്രദേശിലെ സന്ത് കബീര്‍ നഗര്‍ സന്ദര്‍ശിക്കും.

മഹാനായ സന്യാസിയും, കവിയുമായിരുന്ന കബീറിന്റെ 500 -ാം ചരമ വാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി സന്ത് കബീര്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും. സന്ത് കബീര്‍ മസറില്‍ അദ്ദേഹം ഛാദര്‍ സമര്‍പ്പിക്കും.

സന്ത് കബീര്‍ ഗുഹയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. മഹാനായ സന്യാസിവര്യന്റെ ചിന്തകളും, പ്രബോധനങ്ങളും വെളിവാക്കുന്ന സന്ത് കബീര്‍ അക്കാദമിക്ക് തറക്കല്ലിട്ടുകൊണ്ടുള്ള ഫലകവും അദ്ദേഹം അനാവരണം ചെയ്യും.

പിന്നീട് മഗ്ഹറില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഒരു സാംസ്‌കാരിക പരിപാടിയും വീക്ഷിക്കും.