Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ന്യൂസിലൻഡ് പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണുമായി ടെലിഫോൺ സംഭാഷണം നടത്തി. ചരിത്രപരവും അഭിലാഷപൂർണ്ണവും പരസ്പര പ്രയോജനകരവുമായ ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്‌ ടി‌ എ) വിജയകരമായ പൂർത്തീകരണം ഇരു നേതാക്കളും സംയുക്തമായി പ്രഖ്യാപിച്ചു. 

2025 മാർച്ചിൽ പ്രധാനമന്ത്രി ലക്‌സണിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ചർച്ചകൾ ആരംഭിച്ചതോടെ, 9 മാസത്തെ റെക്കോർഡ് സമയത്തിനുള്ളിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്‌ ടി‌ എ) പൂർത്തീകരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള പങ്കിട്ട അഭിലാഷത്തെയും രാഷ്ട്രീയ ഇച്ഛാശക്തിയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ഇരു നേതാക്കളും സമ്മതിച്ചു. എഫ്‌ ടി‌ എ 
സാമ്പത്തിക ഇടപെടൽ ഗണ്യമായി വർദ്ധിപ്പിക്കുകയും വിപണി പ്രവേശനം വർദ്ധിപ്പിക്കുകയും നിക്ഷേപ ഒഴുക്ക് പ്രോത്സാഹിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുകയും ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളിലെ നൂതനാശയക്കാർ, സംരംഭകർ, കർഷകർ, എം‌എസ്‌എം‌ഇകൾ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർക്ക് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യും. 

എഫ്‌ടി‌എ നൽകുന്ന ശക്തവും വിശ്വസനീയവുമായ അടിത്തറയോടെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിലും അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡിൽ നിന്ന് ഇന്ത്യയിൽ 20 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നേടുന്നതിലും ഇരു നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കായികം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ ഉഭയകക്ഷി സഹകരണത്തിന്റെ മറ്റ് മേഖലകളിൽ കൈവരിച്ച പുരോഗതിയെയും നേതാക്കൾ സ്വാഗതം ചെയ്തു, ഇന്ത്യ-ന്യൂസിലൻഡ് പങ്കാളിത്തം കൂടുതൽ ശോക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.

ബന്ധം തുടരാൻ നേതാക്കൾ സമ്മതിച്ചു.

***

SK