Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഉപഹാരങ്ങള്‍


ഇന്ത്യയുടെ ദീര്‍ഘകാല ജൂതചരിത്രത്തിലെ കരകൗശല സാമര്‍ത്ഥ്യത്തിന്റെ മകുടോദാഹരങ്ങളായി വിലയിരുത്തപ്പെടുന്ന രണ്ടുജോഡി തിരുശേഷിപ്പുകളുടെ ശരിപ്പകര്‍പ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സമ്മാനിച്ചു.

ക്രിസ്തുവര്‍ഷം 9-10 നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട വ്യത്യസ്തങ്ങളായ രണ്ടു ജോഡി ചെമ്പുതകിടുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഇതില്‍ ആദ്യജോഡി ചെമ്പുതകിടുകള്‍ ഇന്ത്യയിലെ ഏറ്റവും പുരാതനമായ കൊച്ചിലെ ജൂതന്മാര്‍ പരിലാളിച്ചിരുന്നതാണ്. ചേരമാന്‍ പെരുമാളിന്റെ (ഭാസ്‌കര രവിവര്‍മ്മയെന്നറിയപ്പെട്ടിരുന്ന) പിന്തുടര്‍ച്ചയുടെ മഹത്തായ പാരമ്പര്യവും രാജകീയ വിശേഷാധികാരവും പ്രത്യേകാവശങ്ങളും ജുതനേതാവായ ജോസഫ് റബ്ബാന് നല്‍കിയ പ്രമാണപത്രമായാണ് ഇതിനെ കണക്കാക്കുന്നത്. പാരമ്പര്യ ജൂതരേഖകളുടെ അടിസ്ഥാനത്തില്‍ ജോസഫ് റാബ്ബാനെ പിന്നീട് കൊടുങ്ങല്ലൂരിന് തുല്യമോ അതിനുള്ളിലുള്ളതോ അയ ശിങ്കലി എന്ന നാട്ടുരാജ്യത്തെ (അഞ്ചുവണ്ണം)ഭരണാധികാരിയാക്കി.

കൊച്ചിയിലേക്കും മലബാറിലെ മറ്റു പ്രദേശങ്ങളിലേക്കും മാറുന്നതിന് മുമ്പ് കൊടുങ്ങല്ലൂരില്‍ നൂറ്റാണ്ടുകളോളം ജൂതസമൂഹം തങ്ങളുടെ മതപരവും സാംസ്‌ക്കാരികവുമായ സ്വതന്ത്രാധികാരം അനുഭവിച്ചിരുന്നു. ശവപ്പെട്ടിയില്‍ അടക്കം ചെയ്യുന്ന ജൂതന്മാര്‍ക്ക് മുകളില്‍ തങ്ങളുടെ രണ്ടാമത്തെ ജറുസലേമായി കണക്കാക്കിയിരുന്ന വിശുദ്ധസ്ഥാനമായ ശിങ്കിലി/കൊടുങ്ങല്ലൂര്‍ എന്നിവിടത്തെ ഒരുപിടി മണ്ണുകൂടി പ്രാദേശിക ജൂതന്മാര്‍ നിക്ഷേപിക്കുമായിരുന്നു. കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള പരദേശി സിനഗോഗുകളുടെ സഹായമില്ലായിരുന്നെങ്കില്‍ ഈ തകിടുകളുടെ ശരിപ്പകര്‍പ്പുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നില്ല.

രണ്ടാമത്തെ ജോഡി ചെമ്പുതകിടുകള്‍ ഇന്ത്യയിലെ ജൂതവ്യാപാരത്തിന്റെ ആദ്യകാല ചരിത്രത്തിന്റെ രേഖകളാണെന്ന് വിശ്വസിക്കുന്നവയാണ്. ഹിന്ദുരാജാക്കന്മാര്‍ പള്ളിക്കും കൊല്ലത്തെ വ്യാപാരം മുന്നില കണ്ടുകൊണ്ട് പശ്ചിമ ഏഷ്യയിലേയും ഇന്ത്യന്‍ ട്രേഡിംഗ് അസോസിയേഷനും ഭൂമിയും മറ്റ് നികുതി ഇളവുകളും നല്‍കിയതുസംബന്ധിച്ചാണ് ഈ തകിടുകള്‍ വിശദീകരിക്കുന്നത്. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, സൗരാഷ്ട്രീയര്‍ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം ജൂതന്മാരും ഉള്‍പ്പെടുന്നതാണ് പശ്ചിമ ഏഷ്യന്‍ അസോസിയേഷന്‍. അവരുടെ ഭാഷകളായ യെഹൂദമലായളത്തിലും പേര്‍ഷ്യനിലും അതോടൊപ്പം അറബിക് പഹല്‍വി (മദ്ധ്യപേര്‍ഷ്യന്‍)യിലും മറ്റും ഇവര്‍ ഒപ്പുവച്ചതാണ് ഈ തകിടുകള്‍. ഈ ഭാഷകളെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഒരു പ്രാദേശിക തൊഴിലാളിയാണ് തകിടുകളില്‍ നിന്ന് വേര്‍തിരിച്ച് എടുത്തത്. കേരളത്തിലെ മലങ്കര മാര്‍ത്തോമ സിറിയന്‍ ക്രൈസ്തവ സഭയുടെ സഹകരണത്തോടെയാണ് ഈ തകിടുകളുടെ ശരിപ്പകര്‍പ്പ് തയാറാക്കാനായത്.

ഇതിന് പുറമ കേരളത്തിലെ പരദേശി ജൂതസമൂഹം സമ്മാനിച്ച തോറ ചുരുളും(ഹിബ്രുഭാഷയില്‍ എഴുതിയ മോസസിന്റെ ആദ്യ അഞ്ചുപുസ്തകങ്ങളുടെ ചുരുള്‍) പ്രധാനമന്ത്രി നെതന്യാഹുവിന് പ്രധാനമന്ത്രി സമര്‍പ്പിച്ചു. നൂറുക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈകൊണ്ട് എഴുതിയ ഇത് 1568ല്‍ കൊച്ചിയില്‍ നിര്‍മ്മിച്ച പരദേശി സിനഗോഗിന് സമര്‍പ്പിച്ചതാണ്. ചെറിയ മരത്തണ്ടില്‍ പൊതിഞ്ഞ് വെള്ളി തകിടുകളും പുഷ്പാഭരണ രീതിയില്‍ സ്വര്‍ണ്ണതകിടുകള്‍ കൊണ്ട് പൊതിഞ്ഞ കിരിടവും കൊണ്ട് അലങ്കരിച്ച് തെക്കേ ഇന്ത്യയിലെ സവിശേഷമായ വിളക്കുകളും അലങ്കാരങ്ങളു കൊണ്ട് തയ്യാറാക്കിയ മരപ്പെട്ടിയില്‍ ഈ തോറ അടക്കം ചെയ്താണ് നല്‍കിയത്.