പിഎം ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദി പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയോടൊപ്പം ഇന്ന് ലിസ്ബണിലെ ഷാമ്പലിമോഡ് ഫൗണ്ടേഷന്‍ സന്ദര്‍ശിച്ചു.
ബയോ മെഡിക്കല്‍ ഗവേണ രംഗത്തെ ഒരു സ്വകാര്യ ഫൗണ്ടേഷനാണ് ഷാമ്പലിമോഡ് ഫൗണ്ടേഷന്‍. കാന്‍സറിന് ഏറ്റവും മുന്തിയ ചികിത്സ നല്‍കുന്നതിനോടൊപ്പം കാന്‍സര്‍ ചികിത്സാരംഗത്ത് കാലാനുസൃതമായ ഗവേഷണത്തിന് വേണ്ട സഹായവും നല്‍കുന്നുണ്ട്.
ആരോഗ്യചികിത്സാരംഗത്ത് ഒരു നവീന സമഗ്ര സമീപനമാണ് ഇവിടെ നല്‍കുന്നത്. ദിനംപ്രതിയുള്ള ചികിത്സയോടൊപ്പം പരിസ്ഥിതിയുമായി ചേര്‍ന്നുനിന്നുള്ള നൂതന ഗവേഷണവും സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണ് ഇവിടെ പിന്തുടരുന്നത്.
ഒരു ഉഷ്ണമേഖല പുന്തോട്ട മാതൃകയില്‍ നദികളും കടലും ദൃശ്യമാകുന്ന തരത്തില്‍ ധാരാളം സുര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ ഇന്ത്യയുടെ മികച്ച വാസ്തുശില്‍പികളില്‍ ഒരാളായ ചാള്‍സ് കോറിയ ആണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഇന്ത്യയും പോര്‍ച്ചുഗലും തമ്മില്‍ വിവിധ മേഖലകളിലുള്ള കൂട്ടായ പ്രവര്‍ത്തനവും ഈ ഫൗണ്ടേഷന്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രി മോദി എപ്പോഴും ഊന്നല്‍ നല്‍കുന്ന സമഗ്ര ചികിത്സാ എന്ന തത്വത്തിലധിഷ്ഠിതമായ കാന്‍സര്‍ ചികിത്സയ്ക്കും ഗവേഷണത്തിനും സമര്‍പ്പിച്ചിരിക്കുന്നതാണ് ഈ സ്ഥാപനം. ഏറ്റവും മുന്തിയതരത്തിലുള്ള കീമോ തെറാപ്പി ആവശ്യമായ കാന്‍സര്‍ രോഗികളെ പ്രകൃതിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രത്യേകതരം ചികിത്സാമാതൃകയാണ് ഇവിടെ സ്വീകരിക്കുന്നത്.
നേത്ര ചികിത്സാരംഗത്തെ ഗവേഷണത്തിന് നല്‍കുന്ന സംഭാവനകള്‍ അംഗീകരിച്ചുകൊണ്ട് 2007ല്‍ ദി അന്റോണിയോ ഷാമ്പിലിമോട് വിഷന്‍ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ വര്‍ഷം ഈ അവാര്‍ഡ് നേടിയത് അരവിന്ദ് ഐ കെയര്‍ എന്ന ഇന്ത്യന്‍ സ്ഥാപനമായിരുന്നു.
ഫൗണ്ടേഷനിലുള്ള 42 രാജ്യങ്ങളില്‍ നിന്നുള്ള 300 ഗവേഷകരില്‍ മൂന്നു പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.
ഹൈദരാബാദിലെ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ടും ഷാമ്പിലിമോട് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശത്തുനിന്ന് കാന്‍സര്‍ ചികിത്സയ്ക്കായി ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
പ്രധാനമന്ത്രി ഫൗണ്ടേഷനിലെ സൗകര്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ള ഇന്ത്യന്‍ ഗവേഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
***