Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വഡോദരയില്‍

പ്രധാനമന്ത്രി വഡോദരയില്‍പ്രധാനമന്ത്രി വഡോദരയില്‍


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വഡോദര വിമാനത്താവളത്തിലെ സമഗ്ര ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സമ്പദ്‌വ്യവസ്ഥയ്ക്ക്, വിശേഷിച്ച് വിനോദസഞ്ചാരമേഖലയ്ക്ക്, വ്യോമഗതാഗത ബന്ധം വളരെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യോമമേഖലയുടെ ഭാവിയെക്കുറിച്ചു ദിശാബോധം പകരുകയും ഈ മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുന്ന വ്യോമയാന നയം കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊച്ചി കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ പരിസ്ഥിതിസൗഹൃദപരമായ വിമാനത്താവളമാണ് വഡോദരയിലേതെന്ന് അദ്ദേഹം പറഞ്ഞു.

ദിവ്യാംഗര്‍ക്കുള്ള സഹായങ്ങളും സഹായക ഉപകരണങ്ങളും വിതരണം ചെയ്തു നടത്തിയ പ്രസംഗത്തില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ദിവ്യാംഗരുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കി. എല്ലാ പദ്ധതികളുടെയും നേട്ടം യഥാര്‍ഥ ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണു കേന്ദ്ര ഗവണ്‍മെന്റ് ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ദളിതുകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായുള്ള പദ്ധതികള്‍ക്കാണു കേന്ദ്രഗവണ്‍മെന്റ് പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദാരിദ്ര്യം, നിരക്ഷരത, വൈദ്യസഹായക്കുറവ് എന്നിവയ്‌ക്കെല്ലാം ഉള്ള പരിഹാരം വികസനമാണെന്നു ശ്രീ. മോദി പറഞ്ഞു.