Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറബ് വിദേശകാര്യമന്ത്രിമാരുടെ സംഘത്തെ സ്വീകരിച്ചു


രണ്ടാമത് ഇന്ത്യ-അറബ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, അറബ് ലീഗ് സെക്രട്ടറി ജനറൽ, വിവിധ അറബ് പ്രതിനിധിസംഘങ്ങളുടെ തലവന്മാർ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു.

ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ജനങ്ങൾ തമ്മിലുള്ള ബന്ധം പ്രധാനമന്ത്രി എടുത്തുകാട്ടി. ഈ ബന്ധം വർഷങ്ങളായി നമ്മുടെ ഉഭയകക്ഷിബന്ധങ്ങളെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരുംവർഷങ്ങളിലെ ഇന്ത്യ-അറബ് പങ്കാളിത്തത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു പ്രധാനമന്ത്രി വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി വ്യാപാരവും നിക്ഷേപവും, ഊർജം, സാങ്കേതികവിദ്യ, ആരോഗ്യസംരക്ഷണം, മറ്റു മുൻഗണനാ മേഖലകൾ എന്നിവയിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.

പലെസ്റ്റൈൻ ജനതയ്ക്കുള്ള ഇന്ത്യയുടെ തുടർച്ചയായ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു. ഗാസ സമാധാനപദ്ധതി ഉൾപ്പെടെ നിലവിലുള്ള സമാധാനശ്രമങ്ങളെ അദ്ദേഹം സ്വാഗതംചെയ്തു. പ്രാദേശിക സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള ശ്രമങ്ങളിൽ അറബ് ലീഗ് വഹിക്കുന്ന പ്രധാന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

*** 

SK