Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി


വെനസ്വേലയുടെ  ആക്ടിങ് പ്രസിഡന്റ് ഡെൽസി എലോയിന റോഡ്രിഗസ് ഗോമസ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി.

വ്യാപാരവും നിക്ഷേപവും, ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യം, കൃഷി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യ-വെനസ്വേല പങ്കാളിത്തം കൂടുതൽ വിപുലീകരിക്കാനും ദൃഢമാക്കാനും ഇരുനേതാക്കളും ധാരണയായി.

പരസ്പരതാൽപ്പര്യമുള്ള വിവിധ പ്രാദേശിക – ആഗോള വിഷയങ്ങളിൽ ഇരുനേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും, ഗ്ലോബൽ സൗത്തിന്റെ വികസനത്തിനായി അടുത്ത സഹകരണത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുകയും ചെയ്തു.

ആശയവിനിമയം തുടർന്നുകൊണ്ടുപോകുന്നതിന് ഇരുനേതാക്കളും ധാരണയായി.

***