Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്ഘട്ടിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

രാജ്ഘട്ടിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി


രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായ ഇന്ന് രാജ്ഘട്ടിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ബാപ്പുവിന്റെ കാലാതീതമായ ആദർശങ്ങൾ നമ്മുടെ രാജ്യത്തിന്റെ പ്രയാണത്തിന് ഇന്നും വഴികാട്ടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “അദ്ദേഹത്തിന്റെ തത്വങ്ങളിലും നീതി, ഐക്യം, മാനവ സേവനം എന്നിവയിൽ അധിഷ്ഠിതമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിലുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു,” ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

“രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ചു. അദ്ദേഹത്തിന്റെ കാലാതീതമായ ആദർശങ്ങൾ നമ്മുടെ രാജ്യത്തിന്റെ പ്രയാണത്തിന് ഇന്നും വഴികാട്ടുന്നു. അദ്ദേഹത്തിന്റെ തത്വങ്ങളിലും നീതി, ഐക്യം, മാനവ സേവനം എന്നിവയിൽ അധിഷ്ഠിതമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിലുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു.”

***

NK