Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബീറ്റിംഗ് റിട്രീറ്റ് 2026-ൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ബീറ്റിംഗ് റിട്രീറ്റ് 2026-ൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി


ബീറ്റിംഗ് റിട്രീറ്റ് 2026-ൽ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. വിവിധ ബാൻഡുകളുടെ പ്രകടനങ്ങൾ അവിസ്മരണീയമായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ ശ്രീ മോദി പറഞ്ഞു:

“ബീറ്റിംഗ് റിട്രീറ്റ് 2026-ൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഇതാ. വിവിധ ബാൻഡുകളുടെ പ്രകടനങ്ങൾ അവിസ്മരണീയമായിരുന്നു.”

“ബീറ്റിംഗ് റിട്രീറ്റ് 2026-ൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ ഇതാ.”

“ബീറ്റിംഗ് റിട്രീറ്റ് 2026-ൽ വ്യോമസേനാ ബാൻഡ് വളരെ ശ്രദ്ധേയമായിരുന്നു.”

“‘ബ്രേവ് വാരിയർ’, ‘ട്വിലൈറ്റ്’, ‘അലേർട്ട് (പോസ്റ്റ് ഹോൺ ഗാലപ്പ്)’, ‘ഫ്ലൈയിംഗ് സ്റ്റാർ’) എന്നിവ മേന്മയോടെ അവർ അവതരിപ്പിച്ചു.”

“സിന്ദൂർ ഫോർമേഷൻ അതിശയിപ്പിക്കുന്നതായിരുന്നു!”

“തികച്ചും ഉജ്ജ്വലം!”

“നാവിക ബാൻഡിന്റെ പ്രകടനങ്ങളിൽ ‘നമസ്തേ’, ‘സാഗർ പവൻ’, ‘മാതൃഭൂമി’, ‘തേജസ്വി’, ‘ജയ് ഭാരതി’ എന്നിവ ഉൾപ്പെടുന്നു.”

“മത്സ്യയന്ത്ര ഫോർമേഷൻ കുറ്റമറ്റതായിരുന്നു.”

“ബീറ്റിംഗ് റിട്രീറ്റ് 2026-ൽ സി.എ.പി.എഫ് ബാൻഡുകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാസൃഷ്ടികൾ ഊർജ്ജസ്വലത നിറഞ്ഞതായിരുന്നു. നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നവരോടുള്ള അഭിമാന ബോധവും അവ പ്രതിഫലിപ്പിച്ച.”

“ബീറ്റിംഗ് റിട്രീറ്റ് 2026-ൽ കരസേനാ ബാൻഡ് അവതരിപ്പിച്ച ഈണങ്ങൾ മികച്ചതായിരുന്നു. ഓപ്പറേഷൻ സിന്ദൂർ, വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ, ഇന്ത്യയുടെ നാരീശക്തിയുടെ ക്രിക്കറ്റ് വിജയം എന്നിവയ്ക്കുള്ള ആദരവും കൂടാതെ അഷ്നി ഡ്രോൺ, ഭൈരവ് ബറ്റാലിയൻ, പുരാതനമായ ‘ഗരുഡവ്യൂഹം’ യുദ്ധമുറ എന്നിവയുടെ ആവിഷ്കാരങ്ങളും ഉൾപ്പെട്ട ഫോർമേഷനുകൾ ഒരുപോലെ മികവുറ്റതായിരുന്നു.”

“‘ഡ്രമ്മേഴ്സ് കോൾ’ 

ഗംഭീരം! ബീറ്റിംഗ് റിട്രീറ്റ് 2026-ൽ ഇത് വ്യാപകമായി പ്രശംസിക്കപ്പെട്ടു.”

“നമ്മൾ വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ഈ വേളയിൽ, ബീറ്റിംഗ് റിട്രീറ്റ് 2026-ൽ നമ്മുടെ സായുധ സേന നടത്തിയ ഈ അവതരണം സവിശേഷമായ ഒന്നാണ്.”

***

SK