Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി


രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷികദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യയ്ക്കായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ അടിസ്ഥാന സ്തംഭമായ സ്വദേശിക്ക് ബാപ്പു എപ്പോഴും വലിയ ഊന്നൽ നൽകിയിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രവൃത്തികളും കടമയുടെ പാതയിലൂടെ സഞ്ചരിക്കാൻ രാജ്യത്തെ ജനങ്ങളെ എന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും,” ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“राष्ट्रपिता महात्मा गांधी को उनकी पुण्यतिथि पर मेरा शत-शत नमन। पूज्य बापू का हमेशा स्वदेशी पर बल रहा, जो विकसित और आत्मनिर्भर भारत के हमारे संकल्प का भी आधारस्तंभ है। उनका व्यक्तित्व और कृतित्व देशवासियों को कर्तव्य पथ पर चलने के लिए सदैव प्रेरित करता रहेगा।”

***

NK