Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റ് അമീറുമായി സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ സബാഹുമായി ടെലിഫോൺ സംഭാഷണം നടത്തി. 

പശ്ചിമേഷ്യയിൽ വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

സംഘർഷങ്ങൾ വർധിച്ചുവരുന്നതിൽ പ്രധാനമന്ത്രി അതീവ ആശങ്ക പ്രകടിപ്പിക്കുകയും കുവൈറ്റിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി 
ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു.

സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനായി സംഘർഷം ലഘൂകരിക്കാനും ചർച്ചകൾക്കും നയതന്ത്രത്തിനുമുള്ള ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു.

കുവൈറ്റിലെ വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ തുടർച്ചയായ ക്ഷേമത്തിനും സുരക്ഷയ്ക്കും വ്യക്തിപരമായി ശ്രദ്ധ നൽകുന്നതിന് അമീറിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

***

NK