Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സാമ്പത്തിക ഉള്‍ക്കൊള്ളല്‍ പദ്ധതി വാരാണസിയില്‍ ഉദ്ഘാടനം ചെയ്തു

• ഈ റിക്ഷകളും പെഡല്‍ റിക്ഷകളും വിതരണം ചെയ്തു.

• ഗുണഭോക്താക്കള്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടുകളും റുപേ കാര്‍ഡുകളും ലഭിക്കും.

• ഗുണ ഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി, അവരുടെ സ്വപ്നങ്ങള്‍ ജനങ്ങളുമായി പങ്കിട്ടു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരാണസിയില്‍ ഇന്ന് ഒരു സുപ്രധാന സാമ്പത്തിക ഉള്‍ക്കൊള്ളല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി 101 ഇ-റിക്ഷകളും, 501 പെഡല്‍ റിക്ഷകളും, ഉന്തുവണ്ടികളും വിതരണം ചെയ്തു. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പ്രകാരം ഗുണഭോക്താള്‍ക്ക് ബാങ്ക് അക്കൗണ്ടുകളും റുപേ കാര്‍ഡുകളും ലഭ്യമാക്കും. ജി.പി.ആര്‍.എസ്. സംവിധാനം, ക്യാമറ എന്നിവ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇ-റിക്ഷകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളായ എസ്.ഐ.ഡി.ബി.ഐ., ഐ.ഡി.ബി.ഐ ബാങ്ക്, യുകോ ബാങ്ക്, അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ സംഘടനകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വാരാണസിയിലെ ജനങ്ങളുടെ ഭാഗധേയത്തില്‍ മാറ്റം വരുത്തുന്നതിന്റെ തുടക്കമാണ് ഈ സംരംഭമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ഏറെ പറഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിലും നിരവധി പതിറ്റാണ്ടുകളായി നടത്തുന്ന അതിനുള്ള ശ്രമങ്ങള്‍ മതിയായ ഫലം കണ്ടിട്ടില്ല. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ വേഗതയും തോതും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാവി തലമുറകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പണിയെടുക്കാന്‍ പാവപ്പെട്ടവര്‍ സന്നദ്ധരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത്തരക്കാരെ സ്വാശ്രയരാക്കാന്‍ നൈപുണ്യ വികസനത്തിന് കേന്ദ്ര ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

റിക്ഷകളും, ഉന്തുവണ്ടികളും ലഭിച്ച ഗുണഭോക്താക്കളില്‍ ചിലരുമായി പ്രധാനമന്ത്രി നേരത്തെ ആശയവിനിമയം നടത്തി. ഒരു ഉന്തുവണ്ടിയുടെ സഹായത്തോടെ വില്‍പ്പന കൂടുന്നതു വഴി ഉണ്ടാകുന്ന വരുമാന വര്‍ദ്ധനവിലൂടെ തങ്ങളുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതുള്‍പ്പെടെയുള്ള അവരുടെ സ്വപ്നങ്ങള്‍ പ്രധാനമന്ത്രി ജനങ്ങളുമായി പങ്കുവെച്ചു.

രക്ഷാബന്ധന്‍ ഉത്സവവേളയില്‍ വാരാണസിയില്‍ നിന്ന് തനിക്ക് വന്‍ തോതില്‍ ലഭിച്ച രാഖികളെക്കുറിച്ച് പരാമര്‍ശിക്കവെ, വാരാണസിയിലെ അമ്മമാരുടേയും സഹോദരിമാരുടേയും ആശിര്‍വാദങ്ങള്‍ക്കും ആശംസകള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.