Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സിക്കിമും അസമും സന്ദര്ശിക്കുന്നു


സിക്കിം, അസം സംസ്ഥാനങ്ങിലെ ദ്വിദിന സന്ദര്ശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഇന്ന് ഉച്ചയ്ക്കു ശേഷം ഗാങ്ടോകിലെത്തുന്ന പ്രധാനമന്ത്രി ഓര്കിഡ് പ്രദര്ശനവും പൂക്കളുടെ പ്രദര്ശനവും സന്ദര്ശിക്കും. സുസ്ഥിര വികസനം, ജൈവകൃഷി, ഇക്കോ-ടൂറിസം എന്നീ വിഷയങ്ങളില് ഗാങ്ടോകില് നടക്കുന്ന സംസ്ഥാന കൃഷിമന്ത്രിമാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. നാളെ അദ്ദേഹം ഗാങ്ടോകില് ജൈവോത്പന്നങ്ങളുടെ പ്രദര്ശനത്തില് പങ്കെടുത്ത് ജൈവകര്ഷകരുമായി സംവേദനം നടത്തും. ഇതിനു ശേഷം അസമിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഗുവാഹത്തിയില് പുതിയ ഐഐഐടി കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തും.

വടക്കുകിഴക്കന് സംസ്ഥാനങ്ങളിലെ ഐഐടി, എന്ഐടി, കേന്ദ്ര സര്വകലാശാല വിദ്യാര്ഥികളെയും അദ്ദേഹം അഭിസംബോധന ചെയ്യും.