Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാന കണ്ടെനര്‍ ടെര്‍മിനല്‍ പദ്ധതികളിലെ ഓഹരി ഘടന മാറ്റാന്‍ ദുബായ് പോര്‍ട്ട് വേള്‍ഡ് ലിമിറ്റഡിന് അനുമതി.


പ്രധാന തുറമുഖങ്ങളിലെ കണ്ടെനര്‍ ടെര്‍മിനല്‍ പദ്ധതികളുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്തുന്നതിന് അനുമതി നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഈ ടെര്‍മിനലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു ഇന്ത്യന്‍ ഹോള്‍ഡിംഗ് കമ്പനി ദുബായ് പോര്‍ട്ട് വേള്‍ഡിന് രൂപീകരിക്കാം.

തുറമുഖ മേഖലയില്‍ നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ഈ തീരുമാനം സഹായകമാകും. ഹിന്ദുസ്ഥാന്‍ പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എച്ച്.പി.പി.എല്‍) എന്നായിരിക്കും ഹോള്‍ഡിംഗ് കമ്പനിയുടെ പേര്. ഈ ഹോള്‍ഡിംഗ് കമ്പനിയുടെ മൊത്തം മൂല്യം 80 ദശലക്ഷം ഡോളറിനെക്കാള്‍ അധികമായിരിക്കണമെന്നാണ് വ്യവസ്ഥ.