Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാന തുറമുഖങ്ങളുടെ സമീപ പ്രദേശങ്ങള് തുറമുഖാധിഷ്ഠിത വ്യവസായങ്ങള്ക്കു കൈമാറുന്നതിന് അനുമതി


പ്രധാന തുറമുഖങ്ങളുടെ സമീപ പ്രദേശങ്ങള് തുറമുഖാധിഷ്ഠിത വ്യവസായങ്ങള്ക്കു കൈമാറുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭായോഗം അനുമതി നല്കി.

ഇത് അനുബന്ധ സൗകര്യങ്ങള് ഏര്പ്പെടുത്തുന്ന നടപടിക്രമങ്ങള് സുതാര്യവും ഐകരൂപ്യമുള്ളതുമാക്കിത്തീര്ക്കും. ഇതു പ്രമുഖ തുറമുഖങ്ങള് പരമാവധി ഉപയോഗിക്കപ്പെടുന്നതിലേക്കും മേജര് പോര്ട് അതോറിറ്റിയുടെ വരുമാനവര്ധനയിലേക്കും നയിക്കും. പുതിയ ആസ്തികള് സൃഷ്ടിക്കുന്നതോടൊപ്പം നങ്കൂരസ്ഥാനങ്ങള് ഉള്പ്പെടെ നിലവില് ഉപയോഗിക്കാതെ കിടക്കുന്ന ആസ്തികള് ഉപയോഗപ്പെടുത്തുന്നതിനും പുതിയ നയം അവസരമൊരുക്കും. എല്ലാ പ്രമുഖ തുറമുഖങ്ങള്ക്കും നയം ബാധകമായിരിക്കും.

പുതിയ നയപ്രകാരം തുറമുഖാധിഷ്ഠിത വ്യവസായങ്ങള്ക്ക് 30 വര്ഷത്തേക്ക് ഇറക്കുമതി, കയറ്റുമതി വസ്തുക്കള് സംഭരിക്കുന്നതിന് ഇളവുകള് അനുവദിക്കും. ഈ ഇളവ് വ്യവസ്ഥകള്ക്കു വിധേയമായി നീട്ടിക്കൊടുക്കുകയും ചെയ്യും.

30 വര്ഷത്തെ പ്രവര്ത്തനത്തിനു ശേഷം പ്രധാന തുറമുഖങ്ങളുടെ സമീപ പ്രദേശങ്ങള് കപ്പലുകള് നങ്കൂരമിടുന്നതിനായി മാറ്റിവെക്കും. തുറമുഖ അതോറിറ്റിയും ബന്ധപ്പെട്ട തുറമുഖാധിഷ്ഠിത വ്യവസായവും തമ്മില് ഇളവുകള്ക്കായി ഉണ്ടാക്കിയിട്ടുള്ള കരാറിലെ വ്യവസ്ഥകള്ക്കു വിധേയമായിട്ടായിരിക്കും ഇത്.

യോഗ്യതാമാനദണ്ഡങ്ങള് പാലിക്കുന്ന കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്ക്ക് ഉള്പ്പെടെ തുറമുഖാധിഷ്ഠിത വ്യവസായങ്ങള്ക്ക് തുറമുഖങ്ങളുടെ സമീപപ്രദേശങ്ങള് വിട്ടുനല്കുന്നതിന് ഷിപ്പിംങ് മന്ത്രാലയം (എം.ഒ.എസ്.) 1996ലും 1998ലും പുറത്തിറക്കിയ മാര്ഗനിര്ദേശക രേഖയില് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതേത്തുടര്ന്നു പ്രധാന തുറമുഖങ്ങളില് ചിലതില് കപ്പല് നിര്ത്തിയിടുന്നതിനുള്ള സൗകര്യവും മറ്റും ഒരുക്കിയിട്ടുണ്ടെങ്കിലും അത്തരം വികസനത്തിനുള്ള സാധ്യതകള് പൂര്ണമായി ഉപയോഗപ്പെടുത്തിയിട്ടില്ല.

സാമ്പത്തിക വളര്ച്ചയില് വളരെ പ്രാധാന്യം കല്പിച്ച് സാഗര്മാല പദ്ധതിയില് കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ വിജയത്തിനു പ്രധാന തുറമുഖങ്ങളോടു ചേര്ന്നുള്ള പ്രദേശങ്ങള് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതു നിര്ണായകമാണ്. തുറമുഖങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങള് തുറമുഖങ്ങളിലെ സൗകര്യങ്ങള് ഉപയോഗപ്പെടുത്തുന്നതോടെ പ്രധാന തുറമുഖങ്ങളിലെ വരുമാനം വര്ധിക്കുകയും തുറമുഖാധിഷ്ഠിത വികസനമെന്ന ലക്ഷ്യം യാഥാര്ഥ്യമാകുന്നതിനു സഹായകമാകുകയും ചെയ്യും.