Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രാന്‍സ് ആക്രമണം : പ്രധാനമന്ത്രി ശക്തിയായി അപലപിച്ചു


ഫ്രാന്‍സിലെ നീസിലുണ്ടായ ഭീകരമായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തിയായി അപലപിച്ചു.
“നീസിലുണ്ടായ ഭയാനകമായ ആക്രമണത്തിന്റെ നടുക്കത്തിലാണ്. മനസാക്ഷി യില്ലാത്ത ഇത്തരം ആക്രമണങ്ങളെ ഞാന്‍ ശക്തിയായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകള്‍.

പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. അത്യന്തം ദുഃഖകരമായ ഈ വേളയില്‍ ഇന്ത്യ വേദന പങ്കിടുകയും ഫ്രാന്‍സിലെ സഹോദരി സഹോദരന്‍മാരോടൊപ്പം ഉറച്ച്‌നില്‍ക്കുകയും ചെയ്യുന്നു”. പ്രധാനമന്ത്രി പറഞ്ഞു.