Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യയും അര്‍മേനിയയുമായുള്ള ധാരണാപത്രത്തെക്കുറിച്ച് മന്ത്രിസഭയ്ക്കു വിശദീകരണം നല്‍ക


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുമ്പാകെ, ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ ഇന്ത്യയും അര്‍മേനിയയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തെക്കുറിച്ച് വിശദീകരിക്കപ്പെട്ടു.

2017 ഏപ്രിലിലാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.

ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, റിമോട്ട് സെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രയോഗസാധ്യതകള്‍, ഉപഗ്രഹാധിഷ്ഠിത ആശയവിനിമയവും ദിശനിര്‍ണയിക്കലും, ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ പേടകങ്ങള്‍ ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് ഉപയുക്തമാണ് ഈ ധാരണാപത്രം.

ധാരണാപത്ര പ്രകാരം, ഇതിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനു സമയക്രമം നിശ്ചയിക്കുന്നതിന് ഉള്‍പ്പെടെയായി സംയുക്ത പ്രവര്‍ത്തന സംഘം രൂപികരിക്കും.

റിമോട്ട് സെന്‍സിങ്, ഉപഗ്രഹാധിഷ്ഠിത ആശയവിനിമയം, ഉപഗ്രഹാധിഷ്ഠിത ദിശാനിര്‍ണയം, ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ കാര്യങ്ങളിലുള്ള പുതിയ ഗവേഷണ സാധ്യതകള്‍ തേടാനും സഹകരണം സഹായകമാകും.

മാനവികതയുടെ നന്മയ്ക്കായി ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനായുള്ള സംയുക്ത പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിക്കുന്നതിനു ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്.

പദ്ധതികള്‍ നടപ്പാക്കുന്നതിനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നും ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.