Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബഹിരാകാശത്തിന്റെ സമാധാനപരമായ വിനിയോഗം സംബന്ധിച്ച് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.


ബഹിരാകാശത്തിന്റെ സമാധാനപരമായ വിനിയോഗം സംബന്ധിച്ച് ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിലുള്ള ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.

വിദ്യാഭ്യാസം, കൃഷി, കാലാവസ്ഥാ പ്രവചനം, വിവരവിനിമയം, ഗ്രാമീണാരോഗ്യം, പൊതുശുചിത്വം, നഗര വികസനം, വിഭവ ഭൂപടം തയ്യാറാക്കല്‍, വിദൂര സംവേദനം എന്നിവയിലും പരസ്പരം സമ്മതിക്കുന്ന മറ്റേതുമേഖലയിലും ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്രദമാക്കാന്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ സഹകരണം നടപ്പാക്കാനുള്ളതാണ് ധാരണാപത്രം.

താഴെപ്പറയുന്ന വിധത്തില്‍ ധാരണാപത്രം രണ്ടു രാജ്യങ്ങള്‍ക്കും ഗുണകരമാകും:

1. അഫ്ഗാനിസ്ഥാനില്‍ ബഹിരാകാശ മേഖല വികസിപ്പിക്കല്‍;

2. മികച്ച ബഹിരാകാശ സാങ്കേതികവിദ്യ കൈവശമുള്ള ഒരു രാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ ആധികാരികത മിനുക്കിയെടുക്കുകയും അതുവഴി മറ്റു രാജ്യങ്ങളെ സഹായിക്കുകയും;

3. ബഹിരാകാശ മേഖലയില്‍ അഫ്ഗാനിസ്ഥാന്‍ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുക

4. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയില്‍ വിശാലമായ ഉഭയകക്ഷി സൗഹൃദവും പരസ്പര ധാരണയും വിശ്വാസവും ഉണ്ടാക്കുന്നതിന് സഹായിക്കുക;

5.അഫ്ഗാനിസ്ഥാന്റെ തന്ത്രപരമായ ബഹിരാകാശ,ആശയ വിനിമയ മേഖലകളില്‍ ഇന്ത്യയ്ക്ക് ഒരു സുരക്ഷിത ഇടം ലഭ്യമാക്കുക.
ഇതിനുപുറമേ, ശാസ്ത്ര,സാങ്കേതിക, ഗവേഷണ വികസന മേഖലകളിലും നടപ്പാക്കല്‍ രംഗത്തും ഇരു രാജ്യങ്ങളിലും ഉയര്‍ന്ന ജോലികളും ധാരണാപത്രം അഭിവൃദ്ധിപ്പെടുത്തും. മൊബൈല്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത പ്രയോഗത്തിന്റെയും വാണിജ്യത്തിന്റെയും മേഖല മെച്ചപ്പെടുത്തിക്കൊണ്ട് മികച്ച ആശയവിനിമയ, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ ഉണ്ടാക്കുന്നത് വിവിധ മേഖലകളില്‍ തൊഴിലുകള്‍ സൃഷ്ടിക്കും.

….