പിഎം ഇന്ത്യ
സമാധാന ആവശ്യങ്ങള്‍ക്കായി ബഹിരാകാശം വിനിയോഗിക്കുന്നതില്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആര്‍.ഒ യും കൂവൈറ്റിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് റിസര്‍ച്ച് (കെ.ഐ.എസ്.ആര്‍) ഉം തമ്മിലുള്ള ധാരണാപത്രം സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് അത്തരം ഉപഗ്രഹങ്ങളുടെ നിര്‍മ്മാണം, വിക്ഷേപണം എന്നിവയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പരിശീലനത്തിന് ധാരണാപത്രം വഴിയൊരുക്കും. ഇരു രാജ്യങ്ങളിലേയും ബഹിരാകാശ സംഘടനകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പ് രൂപീകരിക്കാനും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്.