പിഎം ഇന്ത്യ
ബഹിരാകാശ രംഗത്തെ സഹകരണത്തിന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും, ജാപ്പനീസ് ഏറോ സ്‌പേയ്‌സ് എക്‌പ്ലൊറേഷന്‍ ഏജന്‍സിയും (ജാക്‌സാ) തമ്മില്‍ 2016 ടോക്ക്യോയില്‍ ഒപ്പുവച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലിയിരുത്തി. ഇരു രാജ്യങ്ങളിലെയും നിയമങ്ങള്‍ക്കും അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും വിധേയമായി സമാധാന ആവശ്യങ്ങള്‍ക്ക് ബഹിരാകാശം ഉപയോഗിക്കുന്നതിനുള്ള ഭാവി സഹകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ലക്ഷ്യമിടുന്നതാണ് ധാരണാപത്രം.
ബഹിരാകാശ സാങ്കേതികവിദ്യ, ഭൗമ നിരീക്ഷണം, ഉപഗ്രഹ വാര്‍ത്താ വിനിമയം, പര്യവേഷണം, ബഹിരാകാശ സാങ്കേതിക വിദ്യയിലെ ഗവേഷണ വികസനം, ബഹിരാകാശ വ്യവസായം പരിപോഷിപ്പിക്കല്‍ തുടങ്ങിയവ ധാരണാപത്രത്തിന്റെ പരിധിയില്‍പ്പെടും.
മാനവരാശിയുടെ നന്മയ്ക്കായി ബഹിരാകാശ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രവര്‍ത്തനങ്ങളിലേയ്ക്കും ധാരണാപത്രം ഇരുരാജ്യങ്ങളെയും നയിക്കും.