പിഎം ഇന്ത്യ
ബിംസ്റ്റെക് ഗ്രിഡ് ഇന്റര്‍കണക്ഷന്‍ ആരംക്കുന്നതിനായി ധാരണാപത്രം ഒപ്പിടുന്നതിനുള്ള ഊര്‍ജമന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. നേപ്പാളില്‍ അടുത്തിടെ നടക്കാനിരിക്കുന്ന ബിംസ്റ്റെക് ഊര്‍ജമന്ത്രിമാരുടെ മൂന്നാമതു യോഗത്തില്‍ അംഗരാഷ്ട്രങ്ങള്‍ ധാരണാപത്രം ഒപ്പുവെക്കും.