Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബി.എസ്.എഫ്. സ്ഥാപക ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


അതിര്‍ത്തി സംരക്ഷണ സേന (ബി.എസ്.എഫ്) സ്ഥാപക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബി.എസ്.എഫ്. സേനാംഗങ്ങളെ ആശംസിച്ചു.

‘ബി.എസ്.എഫ്. സ്ഥാപക ദിനത്തില്‍ രാജ്യത്തെ ബി.എസ്.എഫ്. സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശംസകള്‍. കുറ്റമറ്റ രാജ്യസേവനത്തിന്റെയും മനക്കരുത്തിന്റെയും ദൃഷ്ടാന്തമാണ് ബി.എസ്.എഫ്. അതിര്‍ത്തിയിലായാലും, പ്രകൃതി ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുന്ന വേളയിലായാലും അവര്‍ നമ്മെ വിപത്തുകളില്‍ നിന്നും സംരക്ഷിക്കുന്നു. ബി.എസ്.എഫില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’, പ്രധാനമന്ത്രി പറഞ്ഞു.