Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബീഹാർ ഗവൺമെന്റിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ബീഹാർ ഗവൺമെന്റിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

സംസ്ഥാനത്തിന്റെ സർവതോമുഖ വികസനത്തിനായുള്ള ഇവരുടെ പ്രതിബദ്ധത ബീഹാറിനെ അഭിവൃദ്ധിയുടെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കരുത്തുറ്റ ബീഹാറും വികസിത ഭാരതവും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പട്‌ന സന്ദർശന വേളയിൽ ബീഹാറിലെ ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹത്തിനും അനുഗ്രഹത്തിനും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ താൻ വികാരാധീനനാണെന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങളുടെ പിന്തുണയ്ക്കും ആവേശത്തിനും നന്ദി അറിയിച്ചു. ജനങ്ങൾക്കിടയിലുള്ള അഭൂതപൂർവമായ ഈ ആവേശം, വികസനത്തോടും ജനസേവനത്തോടുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയ്ക്ക് ലഭിക്കുന്ന ശക്തമായ ജനപിന്തുണയുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“बिहार की एनडीए सरकार में मंत्री के रूप में शपथ लेने वाले सभी साथियों को हार्दिक बधाई एवं ढेरों शुभकामनाएं! मुझे पूर्ण विश्वास है कि राज्य के चौतरफा विकास के लिए आपकी प्रतिबद्धता हमारे इस प्रदेश को समृद्धि की नई ऊंचाइयों पर ले जाएगी। आइए, हम सब मिलकर एक सशक्त बिहार और विकसित भारत के निर्माण के संकल्प को साकार करें।”

 

 

“पटना में बिहार के अपने परिवारजनों का स्नेह और आशीर्वाद पाकर अभिभूत हूं! इस स्वागत के लिए आप सभी का हृदय से आभार। आपके अभूतपूर्व उत्साह से साफ है कि विकास और जनसेवा के हमारे संकल्प को जनता-जनार्दन का भरपूर समर्थन मिल रहा है।”

 

 

-NK-