Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശ് ഇന്‍ഡോറിലെ പിതാംപൂരില്‍ നാട്രിപ് പദ്ധതിയുടെ ഓട്ടോ ടെസ്റ്റിങ് ട്രാക്കിനുള്ള അധിക സ്ഥലം തിരിച്ചുകൊടുക്കല്‍


ഏകദേശം 478.307 ഹെക്ടര്‍ സ്ഥലം മധ്യപ്രദേശ് സംസ്ഥാന ഗവണ്‍മെന്റിനു തിരിച്ചുനല്‍കാനുള്ള തീരുമാനത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

നാട്രിപ് പദ്ധതിക്കു കീഴില്‍ ഇന്‍ഡോര്‍ പിതാംപൂരിലുള്ള നാട്രിക്‌സ് ഓട്ടോ ടെസ്റ്റിങ് ട്രാക്കിന്റെ 740 കോടി രൂപ മൂല്യം കണക്കാക്കുന്ന ഭൂമിയാണു തിരികെ നല്‍കുന്നത്.

ഇത് 461.607 ഹെക്ടര്‍ ഏറ്റെടുത്ത സ്വകാര്യഭൂമിയും 16.70 ഹെക്ടര്‍ ഗവണ്‍മെന്റ് ഭൂമിയും ഉള്‍പ്പെടുന്നതാണ്.

തിരികെ ലഭിക്കുന്ന ഭൂമി ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ക്കു നല്‍കാനാണു സംസ്ഥാന ഗവണ്‍മെന്റിന്റെ പദ്ധതി.