Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്രയിലെ പർഭണിയിൽ മതിൽ തകർന്നുവീണുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി


മഹാരാഷ്ട്രയിലെ പർഭണിയിൽ മതിൽ തകർന്നുവീണുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അപകടത്തിൽ ജീവൻ പൊലിഞ്ഞത് അങ്ങേയറ്റം സങ്കടകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് തൻ്റെ ചിന്തകളെന്ന് അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു;

“മഹാരാഷ്ട്രയിലെ പർഭണിയിൽ മതിൽ തകർന്നുവീണുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞത് അങ്ങേയറ്റം സങ്കടകരമാണ്. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി @narendramodi”

-NK-