പിഎം ഇന്ത്യ
നോതാജി സുഭാഷ് ചന്ദ്രബോസിന്റെ ചെറു അനന്തിരവള്‍ ശ്രീമതി മാധുരി ബോസും ചെറു അനന്തിരവന്‍ ശ്രീ. ചന്ദ്രബോസും ന്യൂഡല്‍ഹിയില്‍ ഇന്ന് (16-12-2015) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ” ബോസ് സഹോദരന്മാരും ഇന്ത്യന്‍ സ്വാതന്ത്ര്യവും ഒരു ഇന്‍സൈസറുടെ കാഴ്ചപ്പാടില്‍” എന്ന തന്റെ പുസ്തകത്തിന്റെ ഒരു പ്രതി ശ്രീമതി. മാധുരി ബോസ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു. പുസ്തകത്തിന്റെ പ്രസാധകരായ സേജ് പബ്‌ളിക്കേഷന്‍സിന്റെ പ്രതിനിധി ശ്രീ. വിവേക് മെഹ്‌റയും തദവസരത്തില്‍ സന്നിഹിതനായിരുന്നു.